Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന കൃഷിഭവന്റ് മുന്നിൽ ഒറ്റയാൾ സമരവുമായി നഗരസഭ കൗൺസിലർ
കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഒറ്റയാൾ സമരവുമായി നഗരസഭ കൗൺസിലർ ഷമേജ.കെ. ജോർജ് കട്ടപ്പന കൃഷി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. കർഷകർക്കുള്ള ജൈവവള സബ്സിഡി മുൻകാലങ്ങളിലെതുപോലെ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഇദ്ദേഹം പ്രതിഷേധവുമായി എത്തിയത്.
നഗരസഭ ആവശ്യപ്പെട്ടിട്ടും കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പിടിവാശി മൂലമാണ് കർഷകർ ഇപ്പോൾ ദുരിതത്തിൽ ആയിരിക്കുന്നത്.
50 ലക്ഷം രൂപയ്ക്ക് മുകളിലാണ് ജൈവ വള വിതരണത്തിനായി നഗരസഭ മാറ്റി വച്ചിരിക്കുന്നത്. എന്നാൽ പദ്ധതി അട്ടിമറിക്കുന്ന സമീപനമാണ് കൃഷി അസി: ഡയറക്ടർ സ്വീകരിക്കുമെന്നും ഷമേജ്.കെ. ജോർജ് ആരോപിച്ചു