Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഡിസംബറിലും വൈദ്യുതി സർച്ചാർജ് 19 പൈസ തുടരും
വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സർച്ചാർജ് തുടരും. കെ എസ് ഇ ബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാൻ വിജ്ഞാപനമിറക്കി.
ഇതിന് പുറമേ, റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസ ഈടാക്കുന്നത് ഡിംബറിലും തുടരും. അടുത്തിടെ കൂട്ടിയ നിരക്കിന് പുറമേയാണ് സർച്ചാർജും ഈടാക്കുന്നത്.
ഒക്ടോബർ വരെ വൈദ്യുതി വാങ്ങുന്നതിന് ഉണ്ടായ അധിക ചെലവാണ് ഡിസംബറിൽ സർച്ചാർജ് ആയി ഈടാക്കുന്നത്.
85.08 കോടിയാണ് അധിക ചെലവ്. ഇത് ഈടാക്കാൻ യൂണിറ്റിന് യഥാർഥത്തിൽ 24 പൈസ ചുമത്തണം. എന്നാൽ, സ്വന്തം നിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മിഷൻ ബോർഡിനെ അനുവദിച്ചുള്ളൂ.