Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി രൂപതാ പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് ഉജ്വല പരിസമാപ്തി





അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടന്ന പ്രഥമ എപ്പാർക്കിയൽ അസംബ്ലി സമാപിച്ചു. 150 പ്രതിനിധികൾ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. കൂടുംബങ്ങളെ കുറിച്ചും യുവജനങ്ങളെക്കുറിച്ചുമായിരുന്നു പ്രധാന ചർച്ചകൾ. കുടുംബങ്ങൾ സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകമാണ്.കുടുംബ ജീവിതം കൂട്ടായ പ്രയാണമാണ്.മാതാപിതാക്കളും മക്കളും ഒരുമിച്ച് ആശുവിന് നടത്തി മുന്നോട്ടു നീങ്ങുമ്പോഴാണ് കുടുംബങ്ങൾ മാതൃകാപരവും സമാധാനപൂർണവും ആകുന്നത്. അതിൽ വ്യക്തികേന്ദ്രീകൃതമായ കാഴ്ചപ്പാടുകൾ ഉടലെടുക്കുമ്പോൾ കുടുംബ ജീവിതം താളം തെറ്റും.യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും സമ്പത്താണ്. അവരെ കണ്ടെത്തുകയും ചേർത്തു പിടിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. യുവജനങ്ങൾ വിദേശ കുടിയേറ്റം നടത്തുന്ന കാലഘട്ടമാണിത്. അകലങ്ങളിലായിരിക്കുന്ന യുവജനങ്ങളെയും ചേർത്തു പിടിക്കാനുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്നും അസംബ്ലി വിലയിരുത്തി.

ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമാപന സന്ദേശം നൽകി. ഇടുക്കി ദൈവത്തിന്റെ കയ്യൊപ്പുള്ള ഇടമാണന്നും അദ്ധ്വാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന കുടുംബങ്ങളാണ് ഹൈറേഞ്ചിന്റെ ഐശ്വര്യമെന്നും അത് കൈമോശം വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഭൂപ്രശ്നങ്ങളിൽ ഉള്ള നിയമ തടസ്സങ്ങൾ ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്നും ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം പുറത്തുവിടുകയും നടപ്പിലാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെടുള്ള പ്രമേയങ്ങൾ ശ്രീ. ജോർജ് കോയിക്കലും ശ്രീ. സാം സണ്ണിയും അവതരിപ്പിച്ചു.
ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ആശംസകൾ അർപ്പിച്ചു. മോൺ ജോസ് പ്ലാച്ചിക്കൽ , മോൺ അബ്രാഹം പുറയാറ്റ്, മോൺ ജോസ് കരിവേലിക്കൽ, അഡ്വ ജോയ്സ് ജോർജ്, ഫാ.ജിജൊ ഇണ്ടിപ്പറമ്പിൽCST, സി. സുഗുണ FCC, കുമാരി റിൻസി ആന്റണി എന്നിവർ പ്രസംഗിച്ചു.

ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലിയിൽ മാർ ജോൺ നെല്ലിക്കുന്നേൽ നടത്തിയ പ്രഖ്യാപനങ്ങൾ

1.രൂപതയുടെ രജത ജൂബിലി വർഷമായ 2028 ൽ അർഹതപ്പെട്ട ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകും .
2. വിവിധ സാമൂഹിക വിഷയങ്ങളിൽ രൂപതയുടെ പ്രതികരണം അറിയിക്കുന്നതിനായി പ്രതികരണ വേദിക്ക് രൂപം നൽകും .
3. രൂപതയുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന വിധത്തിൽ അടുത്ത അഞ്ചുവർഷത്തേക്കായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കും. അജപാലനം വിദ്യാഭ്യാസം യുവജന ശാക്തീകരണം വിശ്വാസവളർച്ച കാർഷിക മേഖല സംരംഭക പ്രോത്സാഹനം എന്നിവയെല്ലാം ഈ മാസ്റ്റർ പ്ലാനിന്റെ കീഴിൽ വരും. വിദഗ്ധരായ വ്യക്തികളെ ചേർത്ത് അതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് സമയബന്ധിതമായ വിലയിരുത്തൽ നടത്തുകയും ചെയ്യുo
4. പ്രവാസികളായ ആളുകളെ സഹായിക്കുന്നതിനായി പ്രവാസി അപ്പസ്റ്റലേറ്റ് രൂപീകരിക്കും
5.ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും രൂപത കർഷകർക്കൊപ്പം ഉണ്ടാകും.
6. ഇടുക്കിയിലെ കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഏതു പ്രവർത്തനത്തെയും ചേർത്തു തോൽപ്പിക്കും.
7. ഭൂപതി ചട്ട ഭേദഗതി ബിൽ അടിയന്തരമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ഗവൺമെന്റ് കാണിക്കണം.
8. പട്ടയം ഇല്ലാത്ത കർഷകർക്ക് പട്ടയം നൽകുകയും ദുരിതമനുഭവിക്കുന്ന കർഷകരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുകയോ കുറഞ്ഞപക്ഷം പലിശ ഒഴിവാക്കുകയെങ്കിലും ചെയ്ത് അവരെ ജീവിക്കാൻ പ്രോത്സാഹിപ്പിക്കണം.
9. ഇടുക്കിയിൽ നിന്നുള്ള ജനപ്രതിനിധികൾ ജനകീയ ആവശ്യങ്ങളിൽ ജനങ്ങളൊടൊപ്പം നിലനിൽക്കണം.
10. യുവജനങ്ങളും മുതിർന്നവരും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും മൂല്യാധിഷ്ഠിതമായ സമൂഹസേവനം നടപ്പിലാക്കുകയും ചെയ്യണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!