Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോഴിക്കോട് ഡപ്യൂട്ടി കമ്മീഷണർ കെ. ഇ ബൈജു IPSനെതിരെ നടപടി ആവശ്യപ്പെട് ദേശീയ മനുഷ്യവകാശ കമ്മിഷന് ഡീൻ കുര്യാക്കോസ് എം.പി കത്ത് അയച്ചു
നവംബർ 25 ന് കോഴിക്കോട് നടന്ന പ്രതിക്ഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡപ്യൂട്ടി കമ്മീഷണർ കെ. ഇ ബൈജു IPSനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അരുൺ കുമാർ മിശ്രയ്ക്കും , കേന്ദ്ര പേഴ്സണൽ കാര്യ വകുപ്പ് മന്ത്രി ഡോ: ജിതേന്ദ്ര സിംഗ് എന്നിവർക്ക് ഡീൻ കുര്യാക്കോസ് എം.പി കത്ത് നൽകി.
മനുഷ്യത്വത്തിന് നിരക്കാത്ത ഈ ഹീനപ്രവർത്തിസംസ്ഥാന സർക്കാരിന്റെ അറിവോടെ നടത്തിയതാണെന്നും 1964 ലെ അഖിലേന്ത്യ സിവിൽ സർവീസ് പെരുമാറ്റ ചട്ടങ്ങുടെ നഗ്നമായ ലംഘനമാണ് മുതിർന്ന ഈ പോലീസ് ഉദ്ധ്യോഗസ്ഥൻ നടത്തിയത്.
സിവിൽ സർവീസുകളുടെ നിക്ഷ്പക്ഷത കണക്കിലെടുത്ത് സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.