കാഞ്ചിയാർ നരിയൻപാറ പുതിയ കാവിലമ്മക്ക് പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ സായൂജ്യമടഞ്ഞു.
അഷ്ടദ്രവ്യ ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. രാവിലെ 9.20 ന് ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ എബ്രാന്തിരി ഭണ്ടാര അടുപ്പില്‍ തീ പകർന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്
അഭീഷ്ടദായിനിയായ പുതിയ കാവിലമ്മക്ക് മുന്നിൽ പൊങ്കാലയിട്ട് ഭക്തർ സായൂജ്യമടഞ്ഞു. അമ്മക്ക് മുന്നിലെ പൊങ്കാല
ആഗ്രഹം സ്ഥലമാകുമെന്നാണ് വിശ്വാസം. ആദ്യം അടുപ്പു കൂട്ടുകയാണ് വേണ്ടത്.
അടുപ്പിൽ തീ പകരുക എന്നതാണ് അടുപ്പുകൂട്ടുന്ന ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏകദേശം ഒരു മണിക്കൂറിനകം പായസം അഥവാ പൊങ്കാല തയ്യാറാകും. വൃതം നോക്കി എത്തുന്ന ഭക്തർ വിശ്വാസപൂർവ്വമാണ് പൊങ്കാലയിടുന്നത്. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിലാണ് ഭക്തർ പുതിയ കാവിലമ്മക്ക് പൊക്കാലയിടുന്നത്. എല്ലാവർക്ഷത്തെയും പോലെ ഈ വർഷവും ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലയിടാൻ എത്തിയത്. 9.20ന്
ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ എബ്രാന്തിരി ഭണ്ടാര അടുപ്പില്‍ തീ പകർന്നു. തുടർന്ന് ക്ഷേത്രം പൊങ്കാല ടുപ്പിൽ ‘ക്ഷേത്രം ഭാരവാഹികൾ തീപകർന്നതോടെ ഭക്ത ജനങ്ങളുടെ അടുപ്പിലേക്കും തീ പകർന്ന് നൽകി.
ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അമ്മക്ക് മുന്നിൽ പൊങ്കാലയിടാൻ കഴിയുന്നത് വൃത്തിയോടും ശുദ്ധിയോടും പൊങ്കാലയിടുന്ന ഓരോരുത്തവർക്കും ഐശ്യര്യവും സമ്പത്ത് സമുദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.
പതിവിലും കവിഞ്ഞ ഭക്തജനങ്ങളാണ് അമ്മക്ക് മുന്നിൽ പൊങ്കാലയിടാനെത്തിയത്.
മലയോര ഹൈവെ നിർമ്മാണം നടക്കുന്നതിനാൽ കൂടുതൽ ഭക്തരും ക്ഷേത്രത്തിന് സമീപത്താണ് പൊങ്കാലയിട്ടത്. ഇതിനുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയിരുന്നു. രാവിലെ അഷ്ടദ്രവ്യ ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇന്ന് വൈകിട്ട് 6 ന് 11,111 ദീപങ്ങള്‍ തെളിയിക്കുന്ന കാര്‍ത്തിക വിളക്ക് തെളിയും. കാര്‍ത്തിക വിളക്കിലേക്കുള്ള ദീപം പകരുന്നത് സിനിമാ ടി.വി. താരങ്ങളായ ശൈത്യാ സന്തോഷും ഷീനാ സന്തോഷുമായിരിക്കും.