കട്ടപ്പന ഫയർ സ്റ്റേഷനിൽ പുതിയ വാട്ടർ ടെൻഡർ വാഹനം (മൊബൈൽ ടാങ്ക് യൂണിറ്റ്) എത്തി.
കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിൽ ലഭിച്ചിരിക്കുന്ന വാട്ടർ ടെൻഡർ വെഹിക്കിള്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ളത്. 5000 ലിറ്റര്‍ വാട്ടര്‍ കപ്പാസിറ്റിയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതോടൊപ്പം ചെറിയ തീപിടിത്തങ്ങള്‍ അണയ്ക്കുന്നതിനായ് ഹൈ പ്രഷര്‍ ഹോസ് റീല്‍ ഹോസ്, പോര്‍ട്ടബിള്‍ പമ്പ് എന്നിവയും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഇതിനു പുറമേ കന്നുകാലികളെ രക്ഷിക്കുന്നതിനായി ആനിമല്‍ റെസ്‌ക്യൂ നെറ്റ്, കിണറ്റില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുളള വെല്‍ റെസ്‌ക്യൂ നെറ്റ്, കിർണമാന്റൽ റോപ്പ്, ദൂരെയുള്ള ടാര്‍ഗെറ്റിലേക്ക് ഹോസില്ലാതെ വെള്ളം ചീറ്റിക്കാനായി ഫിക്‌സ്ഡ് മോണിറ്റര്‍ എന്നിവയും ഈ വാട്ടർ ടെൻഡർന്റെ പ്രത്യേകതയാണ്
സ്റ്റേഷൻ ഓഫീസർ യേശുദാസ് അധ്യക്ഷൻ ആയ ചടങ്ങിൽ ജില്ല ഫയർ ഓഫീസർ ഷിനോയ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് 2023 ലെ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ നേടിയ കട്ടപ്പന നിലയത്തിലെ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ K P പ്രദീപിനെയും സിവിൽ ഡിഫെൻസ് മേഖല സ്പോർട്സ് മീറ്റിൽ പങ്കെടുത്തു വിജയിച്ച, ആതിര, ജോബി എന്നിവരെയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
നിലയത്തിലെ മറ്റു ജീവനക്കാർ, സിവിൽ ഡിഫെൻസ് അംഗങ്ങൾ എന്നിവർ ഇന്ന് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.