കാലി കൂട്ടങ്ങളെ പൗണ്ടിലടച്ച് തുടങ്ങി
പീരുമേട്: വാഹന യാത്രക്കാര്‍ക്കും കാല്‍ നടയാത്രികര്‍ക്കും ഒരു പോലെ ഭീക്ഷണി ഉയര്‍ത്തിയിരുന്ന കന്നുകാലി കൂട്ടങ്ങളെ പിടികൂടി പൗണ്ടില്‍ അടയ്ക്കാൻ തുടങ്ങി.പീരുമേട് പഞ്ചായത്ത് പരിധിയില്‍ അലഞ്ഞ് തിരിയുന്ന കന്നുകാലികളെയാണ് പിടികൂടി പൗണ്ടില്‍ അടക്കുന്നത്.
കൊല്ലം-തേനി ദേശീയ പാതയിലും കുട്ടിക്കാനം -കട്ടപ്പന മലയോര ഹൈവേയിലും കാലി കൂട്ടങ്ങള്‍
രാത്രിയിലും പകലും ഒരുപോലെ പാത കൈയടക്കിയിരുന്നു . കഴിഞ്ഞ 21 മുതലാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചത് . കുട്ടിക്കാനം മുതല്‍ പാമ്ബനാര്‍ വരെയും, കട്ടപ്പന കുട്ടിക്കാനം പാതയില്‍ മേമല മുതല്‍ കുട്ടിക്കാനം വരെയുമുള്ള പാതയിലാണ് കന്നുകാലികള്‍ റോഡ് കൈയ്യടക്കുന്നത്. രാത്രിയിലും പകലുമായി കൈയ്യടക്കുന്ന കാലി കൂട്ടങ്ങള്‍ വാഹന യാത്രികര്‍ക്ക് അപകടകെണിയാണ് ഒരുക്കിയിരുന്നത്. നിരവധി വാഹന അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഇടിച്ച് കന്നുകാലികള്‍ക്കും മരണം സംഭവിച്ചിരുന്നു.
അഴിച്ചുവിട്ട് കന്നുകാലികളെ വളര്‍ത്താൻ പാടില്ലന്ന നിയമം നിലനില്‍ക്കേയാണ് പശുക്കളുടെ ഉടമസ്ഥര്‍ ഒരു നിയന്ത്രണവുമില്ലാതെ കന്നുകാലികളെ അഴിച്ചു വിട്ടു വളര്‍ത്തിയിരുന്നത്.പഞ്ചായത്ത് പിടികൂടിയ കന്നുകാലികളെ
പാര്‍പ്പിക്കാൻ തോട്ടാപ്പുരക്ക് സമീപം പഞ്ചായത്ത് പൗണ്ട് നിര്‍മ്മിച്ചിട്ടുണ്ട്.
കാലികളെ പിടികൂടാൻ ആളുകളെ നീയമിക്കുകയും ചെയ്തു.
ഏഴ് ദിവസം പാര്‍പ്പിക്കും. നിലവില്‍ ഒരു കന്നുകാലിയെ പിടികൂടി പൗണ്ടില്‍ അടച്ചിട്ടുണ്ട്. പിടികൂടുന്ന കാലികളെ 7 ദിവസം പൗണ്ടില്‍ പാര്‍പ്പിക്കും ഇതിനകം ഉടമസ്ഥൻ എത്തിയാല്‍ പിഴയായി 1000 രൂപയും പരിപാലന ചിലവും ഈടാക്കും തുടര്‍ന്ന് വിട്ടു നല്‍കും അല്ലാത്ത പക്ഷം എട്ടാം ദിവസം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാലികളെ ലേലം ചെയ്യും. ഇങ്ങനെ ലഭിക്കുന്ന തുക പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ ഉള്‍പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദിനേശൻ പറഞ്ഞു.