ജനവിരുദ്ധ – അഴിമതി ഭരണത്തിനെത യു.ഡി.എഫ് വിചാരണ സദസ്സ് ഡിസംബർ 2 – ന് ചെറുതോണിയിൽ
ഇടതുമുന്നണി സർക്കാരിന്റെ കർഷക – ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടും അഴിമതിയിലും കെടുകാര്യസ്ഥതയിലും തുടരുന്ന ദുർഭരണത്തിനെതിരെയും ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞ് 2.30-ന് ചെറുതോണി ടൗണിൽ ജനകീയ വിചാരണ സദസ് സംഘടിപ്പിക്കുവാൻ ഇടുക്കി ഡി.സി.സി. ഓഫീസിൽ കൂടിയഐക്യ ജനാധിപത്യ മുന്നണി ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു…
കേരളത്തിലെ മന്ത്രിമാരുടെ നിയോജകമണ്ഡലങ്ങളിൽ ഒന്നാം ഘട്ടമായി ഡിസംബർ രണ്ടിന് വിചാരണ സദസ് നടത്തണമെന്ന യു.ഡി.എഫ്. സംസ്ഥാന കമ്മറ്റിയുടെ തീരുമാനമനുസരിച്ചാണ് ചെറുതോണിയിലെ സദസ്.
തുടർന്ന് പലദിവസങ്ങളിലായി 119 അസംബ്ലിനിയോജക മണ്ഡലങ്ങളിലും ജനകീയ വിചാരണ സദസ് നടക്കും.
വിചാരണ സദസിന്റെ വിജയത്തിനായി 27, 28 തീയതികളിൽ യു.ഡി.എഫ് മണ്ഡലം യോഗങ്ങളും 28, 29 തീയതികളിലായി വാർഡ് യോഗങ്ങളും കൂടും. 27– ന് രാവിലെ പത്തിന് ചെറുതോണിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും……….. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പ്രൊഫ എം.ജെ.ജേക്കബ്, നിയോജകമണ്ഡലം കൺവീനർ ജോയി കൊച്ചു കരോട്ട് ,എ.പി.ഉസ്മാൻ , നോബിൾ ജോസഫ്, അഡ്വ.തോമസ് പെരുമന ,ആഗസ്തി അഴകത്ത് , ജെയ്സൺ കെ.ആന്റണി, അഡ്വ. അനീഷ് ജോർജ്, വർഗീസ്‌വെട്ടിയാ ങ്കൽ, എം.കെ .നവാസ്, ബിജു വിശ്വനാഥൻ, ശശികല രാജു, പി.ഡി.ജോസഫ്, ഷി ജോ ഞവരക്കാട്ട്, അനിൽ ആനയ്ക്കനാട്ട് , ജോബി തയ്യിൽ, ലാലു കുമ്മിണിയിൽ, ജോസ് തൈച്ചേരിൽ, സിനു വാലുമ്മേൽ , സിജു ചക്കും മൂട്ടിൽ, ജോയി കുടുക്കച്ചിറ, പി.എം. ഫ്രാൻസിസ് , ആൻസി തോമസ്, പി.എം. മുഹമ്മദ്, ജോബി ചാലിൽ, ജോസ് മോടിക്കപുത്തൻ പുര, കെ.എൻ. റിയാസ് , റ്റോമി ജോസഫ്, സണ്ണി പുൽക്കുന്നേൽ, എൻ. പുരുഷോത്തമൻ , കെ.കെ. വിജയൻ , സണ്ണി തെങ്ങുംപള്ളി , കെ.ഡി.രാധാകൃഷ്ണൻ നായർ, ലുക്കാച്ചൻ മൈലാടൂർ, വിൻസന്റ് വള്ളാടി ,ടിന്റു സുഭാഷ്, സി.കെ.ജോയി, കുര്യൻ കാക്ക പയ്യാനി, സി.എ. അൻസാർ, ആലീസ് ജോസ് ,മോഹൻ തോമസ്,ഏലിയാമ്മ ജോയി, എസ്. ശ്രീലാൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി……. എം.കെ. പുരുഷോത്തമൻ ചെയർമാനായും ജോയി കൊച്ചു കരോട്ട് ജനറൽ കൺവീനറുമായി 151 അംഗ സ്വാഗത സംഘം കമ്മറ്റിയും രൂപീകരിച്ചു….