സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 17 ന് കട്ടപ്പനയിൽ
കട്ടപ്പനയിലേ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 17 ന്
ആലോചനായോഗം കട്ടപ്പന സെൻ്റ് ജോർജ് ഫൊറോനാ ദേവാലയ വികാരി ഫാ.ജോസ് മാത്യു ഉത്ഘാടനം ചെയ്തു.
കട്ടപ്പന സി.എസ്.ഐ.ദേവാലയത്തിൽ വച്ചാണ് ആലോചനായോഗം നടന്നത്.
ഡിസംബർ ഇരുപത്തി ഏഴിന് സി.എസ്.ഐ. ഗാർഡനിൽ വച്ചാണ് സംയുക്ത ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുവാൻ തീരുമാനമായിരിക്കുന്നത്.
കട്ടപ്പനയിലേക്രൈസ്തവ
സഭാ വിഭാഗങ്ങൾ,YMCA, ലയൺസ് ക്ലബ്ബുകൾ, പ്രസ് ക്ലബ്, HCN, റോട്ടറി ക്ലബ്ബുകൾ ,മർച്ചൻ്റ് യൂത്ത് വിംഗ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്യത്തിലാണ് സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തുന്നത്.സെൻറ് ജോൺസ് സി.എസ്.ഐ.ദേവാലയ വികാരി റവ. ബിനോയി പി. ജേക്കബ് അധ്യക്ഷത വഹിച്ച ആലോചനായോഗം കട്ടപ്പന സെൻറ് ജോർജ് ഫൊറോനാ ദേവാലയ വികാരി ഫാ.ജോസ് മാത്യു ഉത്ഘാടനം ചെയ്തു.
എക്യുമെനിക്കൽ ഫെലോഷിപ്പ് ജനറൽ കൺവീനർ ജോർജ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.സെൻറ് ജോർജ് യാക്കോബായാ സുറിയാനി ചർച്ച് വികാരി ജോൺ വർഗീസ് കോർ എപ്പീസ് കോപ്പ, HCN എം.ഡി.ജോർജി മാത്യു, പ്രസ് ക്ലബ് പ്രസിഡന്റ് ജയ്ബി ജോസഫ്, ജോസഫ് തോമസ് ,സിറിൾ മാത്യു, വിജി ജോസഫ്, തോമസ് യു.സി. തുടങ്ങിയവർ സംസാരിച്ചു.