Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എൻ ഇ പി 2020 ബോധവൽക്കരണ ക്ലാസ്സ് വിസാറ്റിൽ

ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കുള്ള നാഷണൽ എഡ്യൂക്കേഷൻ പോളിസി ബോധവൽക്കരണ ക്ലാസ്സ് ഡോ. സുനിൽകുമാർ എൻ ഉദ്ഘാടനം ചെയ്തു.മാനുഷിക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി അദ്ദേഹം എൻ ഇ പി 2020 നെ പറ്റി പ്രഭാഷണം നടത്തി. വിസാറ്റ് ഗ്രൂപ്പ് ഓഫ്
ഇന്സ്റ്റിട്യൂഷൻ രജിസ്ട്രാർ സുബിൻ പി എസ് സ്വാഗതം
ആശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ അനൂപ് കെ ജെ യും വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റിട്ടയേർഡ് വിംഗ് കമ്മാണ്ടർ പ്രമോദ് നായരും സംസാരിച്ചു.അസിസ്റ്റന്റ് പ്രൊഫസർ ഐശ്വര്യ മോഹൻ നന്ദി പ്രകാശനം നടത്തി.













































































