Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടിഞ്ഞുപൊളിയാറായ കെട്ടിടത്തില്‍ കോട്ടമല പോസ്റ്റ് ഓഫീസ് കെട്ടിടം
വാഗമണ്‍: ഇടിഞ്ഞു പൊളിയാറായ കെട്ടിടത്തില്‍ കോട്ടമല പോസ്റ്റോഫീസ്. 60 വര്‍ഷം മുമ്ബ് ആരംഭിച്ച പോസ്റ്റോഫീസ് അന്നത്തെ ഓട് മാറി ഷീറ്റാക്കി എന്നതല്ലാതെ മറ്റൊരു മാറ്റവും ഇന്നും ഇല്ല.ചെറിയ മഴ പെയ്താല്‍ ഇവിടെ എത്തുന്നവര്‍ക്ക് കെട്ടിടത്തിന്റെ വരാന്തയില്‍പോലും നില്ക്കാന് സാധിക്കില്ല.
കോട്ടമല, ഉളുപ്പൂണി വാര്ഡുകള്ക്കുപുറമേ അറക്കുളം പഞ്ചായത്തിലെ ഉറുമ്ബുള്ള്, കപ്പക്കാനം, രണ്ടില്ലി, മുല്ലക്കാനം എന്നിവിടങ്ങളിലെ മേല്വിലാസക്കാര്ക്കും ഇവിടെനിന്നാണ് കത്തുകള്‍ പോകുന്നത്. എം.പി. അടക്കമുള്ളവര്‍ക്ക് കെട്ടിടം നവീകരിക്കാന്‍ നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.