കട്ടപ്പന അമർജവാൻ റോഡിന്റെ സംരക്ഷണ ഭിത്തി കൂടുതൽ അപകടത്തിലായി.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളമൊഴുകി വീണ്ടും മണ്ണിടിഞ്ഞു
അഞ്ച് വർഷം മുൻപ് തകർന്ന അമർജവാൻ റോഡിന്റെ സംരക്ഷണ ഭിത്തി കൂടുതൽ അപകടത്തിലായി.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളമൊഴുകി വീണ്ടും മണ്ണിടിഞ്ഞു. മൂന്ന് വർഷം മുൻപ് സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങിയിരുന്നുവെങ്കിലും ഇതുവരെയും പൂർത്തിയാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.2018 – 2019 ബജറ്റിൽ നാല്പ്ത് ലക്ഷത്തോളം രൂപ വകയിരുത്തിയാണ് അമർ ജവാൻ റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം ആരംഭിച്ചത്.സംരക്ഷണ ഭിത്തിയ്ക്കൊപ്പം ഷട്ടർ മുറികൾ ,വാഹന പാർക്കിംഗ് എന്നിവ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കുവാനും പദ്ധതിയിട്ടിരുന്നു.എന്നാൽ നിർമ്മാണം ആരംഭിച്ച് 5 വർഷം പിന്നിട്ടിട്ടും നിർമ്മാണം പൂർത്തിയാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം വീണ്ടും അപകടാവസ്ഥയിലായത്.ശക്തമായ മഴ പെയ്താൽ ഇനിയും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് .2017 ലാണ് അമർ ജവാൻ റോഡിന്റെ അരിക് ഇടിഞ്ഞത്.പിന്നീട് 2018 ഓഗസ്റ്റിലെ മഹാ പ്രളയത്തിൽ വീണ്ടും വൻതോതിൽ മണ്ണിടിഞ്ഞു.ഇതേ തുടർന്നായിരുന്നു സംരക്ഷണ ഭിത്തിയും അനുബന്ധ കെട്ടിടവും നിർമ്മിക്കുവാൻ നഗരസഭ തീരുമാനമെടുത്തത്.ഒരു ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മാണം കഴിഞ്ഞെങ്കിലും പ്രാധാനമായും മണ്ണിടിഞ്ഞ ഭാഗം ഇപ്പോഴും അപകടാവസ്ഥയിലാണ്.സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്.ഒരു അപകടമുണ്ടാകുന്നതിന് കാത്ത് നിൽക്കാതെ മുടങ്ങിയ സംരക്ഷണ ഭിത്തി നിർമ്മാണം പുന:സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്