Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മലയോര ഹൈവേ നിർമ്മാണത്തിനായി പാറ പൊട്ടിക്കുന്നത് യാതൊരു സുരക്ഷയും ഇല്ലാതെ. കാഞ്ചിയാർ പാലക്കടയിൽ കല്ല് തെറിച്ച് വീണ് വീടിൻ്റെ ഷീറ്റ് പൊട്ടി
ചപ്പാത്ത് മുതൽ കട്ടപ്പന വരെ മുഖഛായ മാറ്റി മലയോര ഹൈവേ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. എന്നാൽ നിർമ്മാണത്തിനായി പാറ പൊട്ടിക്കുന്നത് ജനങ്ങൾക്ക് ഭീഷണി ഉയത്തിയാണ്. ഇന്ന് രാവിലെ കാഞ്ചിയാർ പാലക്കടയിൽ പാറ പൊട്ടിച്ചപ്പോൾ കല്ല് തെറിച്ച് വീണ് സമീപത്തെ വീടിന്റ് ഷീറ്റ് പൊട്ടി.
മറ്റൊരു വീടിന് മുറ്റത്ത് കുട്ടികൾ കളിച്ചുകൊണ്ടിരുന്നതിന് സമീപത്തും കല്ലുകൾ തെറിച്ചു വീണു . സാധാരണ പാറ പൊട്ടിക്കുമ്പോൾ കല്ല് തെറിക്കാതിരിക്കാൻ മണൽ ചാക്കുകൾ അടിക്കി വക്കും. എന്നാൻ ഇവിടെ ചാക്ക് നനച്ച് ഇട്ട ശേഷമാണ് പൊട്ടിക്കുന്നത്.
ഈ ചാക്കുകൾ സമീപത്തെ വൈദ്യൂതി ലൈനിൽ തൂങ്ങി കിടക്കുകയാണ്. പഞ്ചായത്ത് അതികൃതരും
KSEB അതികൃതരും സ്ഥലത്ത് എത്തി.
പരാതിയുടെ അടിസ്ഥാനത്തിൽ താൽക്കാലികമായി പാറ പൊട്ടിക്കൽ നിർത്തി വച്ചു.