Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന പള്ളിക്കവലയിൽ 11 KV ലൈനിന്റ് അപകടവാസ്ഥ പരിഹരിച്ചു.അപകടാവസ്ഥ ഒഴിവാക്കിയത് ഇടുക്കി ലൈവ് വാർത്തയെ തുടർന്ന്
നൂറു കണക്കിന് വിദ്യാർത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന കട്ടപ്പന പള്ളിക്കവലയിലാണ് 11 KV ലൈൻ അപകട ഭീഷണി ഉയർത്തി കടന്നുപോയത്.
പള്ളിക്കവലയിലെ ട്രാൻസ്ഫോർമറിൽ നിന്നു പോകുന്ന വൈദ്യൂതി ലൈനിന്റ് നാല് കമ്പികളും സമീപത്തെ മുരിക്കിൽ തട്ടിയാണ് കടന്നുപോക്കൊണ്ടിരുന്നത്.
പല തവണ കട്ടപ്പന KSEB ഓഫീസിൽ വിളിച്ച് അറിയിച്ചിട്ടും യാതൊരു നടപടിയും അതികൃതർ സ്വീകരിക്കാതിരുന്നതോടെ സമീപത്തെ വ്യാപാരികൾ ഇടുക്കി ലൈവിൽ വിവരം അറിയിക്കുകയായിരുന്നു.
വൈദ്യുതി ലൈനിന്റ് അപകടാവസ്ഥ ഇടുക്കി ലൈവ് റിപ്പോർട്ട് ചെയ്യുകയും അധികാരികളിൽ എത്തിക്കുകയും ചെയ്തു.
ഇതോടെയാണ് KSEB അതികൃതർ എത്തി മുരിക്കിന്റ് ശിഖരങ്ങൾ വെട്ടി നീക്കിയത്.