ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡേ കാമ്പയിനും ബോധവല്‍ക്കരണ ക്ലാസും
തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി നടത്തിയ ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡെ കാമ്പയിനും, ബോധവല്‍ക്കരണ ക്ലാസും തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ച പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്രിയമായി ഏങ്ങനെ മാലിന്യ സംസ്‌കാരണം നടത്തണം എന്നും, പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മലിനികരണ വസ്തുക്കള്‍ പ്രകൃതിക്കും, സമൂഹത്തിനും എത്തരത്തില്‍ ദോഷം ചെയ്യുമെന്നുമുള്ള വിഷയത്തെ അടിസ്ഥാനമാക്കി ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ബാബു പൊന്നോത്ത് ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. പ്ലാസ്റ്റിക്കിന്റെ കൃത്യമായ സംസ്‌ക്കരണം മാത്യകപരമായരീതിയില്‍ നടത്തുന്നതിന്റെ ഭാഗമായി കുട്ടികള്‍ വീടുകളില്‍ നിന്ന് ശേഖരിച്ചു കൊണ്ട് വന്ന പ്ലാസ്റ്റിക്ക് കവറുകള്‍ കാമാക്ഷി ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് കൈമാറി മാതൃകയായി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ മാര്‍വില്‍ കെ. ജോയ്, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ രാഹുല്‍ ദേവദാസ്, ജിക്സണ്‍ ജോര്‍ജ്, രാഹുല്‍ ദേവദാസ്, സോജന്‍ മാത്യു, ശ്രീലക്ഷ്മി എസ്, ഡെല്ല മരിയ ജോഷി, അമൃത, ചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റാ മോള്‍ വര്‍ഗീസ്, കാമാക്ഷി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബ്രൈറ്റ് മോന്‍ പി, കാമാക്ഷി ഗ്രാമ പഞ്ചായത്ത് അംഗം ജോസ് തെയ്ച്ചേരില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു ,ഹെഡ് മാസ്റ്റര്‍ മധു, പി ടി എ പ്രസിഡന്റ് ശ്രീ ജോയ് തോമസ് എന്നിവര്‍ പങ്കെടുത്തു.