മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സപ്തതി ആഘോഷങ്ങൾ നവംബർ 29 മുതൽ ഡിസംബർ 2 വരെ നടക്കും
കോതമംഗല ത്ത്1953 ഒക്‌ടോബര്‍ 21-ാം തീയതി നിലവില്‍ വന്ന മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്റെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ സംഘടിപ്പിച്ചിരിക്കുന്ന ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ പത്മശ്രീ റസൂല്‍ പൂക്കുട്ടി നവംബര്‍ 29-ാം തീയതി ബുധനാഴ്ച രാവിലെ 10.30 മണിക്ക് കോതമംഗലം മാര്‍ അത്തനേഷ്യസ് ക്യാമ്പസ്സിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നിര്‍വ്വഹിക്കും’ മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും’ കോളേജ് അസോസ്സിയേഷന്‍ ചെയര്‍മാന്‍ അഭി. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സിനിമാ സംവിധായകനുമായ കെ.എം. കമല്‍ ആമുഖ പ്രഭാഷണം നടത്തും. മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ജോര്‍ജ്ജ്, മരിയ സിജു എന്നിവര്‍ സംസാരിക്കുമെന്ന്
മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, എം എ കോളേജ് പ്രിൻസിപ്പാൾ ഡോ: മഞ്ജു കുര്യൻ, എം എ ഇൻ്റർ
നാഷപ്രിൻസപ്പാൾ അനിത ജോർജ്ജ്, കെ പി ബാബു, ഡോ.ബെന്നി അലക്സാണ്ടർ,ഡോ.സണ്ണി കെ ജോർജ്ജ്, ഡോ: ബോസ് കെ മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷനു കീഴില്‍ മാര്‍ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് (ഓട്ടോണമസ്), മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മാര്‍ ബസേലിയോസ് കോളേജ്, അടിമാലി എന്നീ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.