Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹൈറേഞ്ചിൽ പച്ചക്കറി വില കുതിച്ചുയരുന്നു
അടിമാലി കുടുംബ ബജറ്റ് താളം തെറ്റിച്ച് ഹൈറേഞ്ചിൽ പച്ചക്കറി
വില കുതിച്ചുയരുന്നു. ഉൽപാദനത്തിലുണ്ടായ കുറവും മണ്ഡല കാലത്തോടനുബന്ധിച്ച് പച്ചക്കറിയുടെ ഉപഭോഗം വർധിച്ചതുമാണ് വില ഉയരാൻ കാരണം. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറികൾ കൂടുതലായി എത്തുന്നത്. ഉള്ളി, വെളുത്തുള്ളി, ചേന എന്നിവയുടെ വിലകളാണ് അപ്രതീക്ഷിതമായി കുതിച്ചുയരുന്നത്. ഉള്ളി കിലോഗ്രാമിന് 84 മുതൽ 90 രൂപ വരെയും വെളുത്തുള്ളിക്ക് 225 മുതൽ 240 രൂപ വരെയുമാണ് വില. 66 മുതൽ 73 വരെയാണ് ചേനവില.ബീൻസ്- 75 -9 0 വരെയും, തക്കാളി – 62, സവാള – 65, വള്ളിപ്പയർ – 65, പാവയ്ക്ക – 60, പടവലം – 45, വെള്ളരി – 40, കാരറ്റ് – 52, ബീറ്റ്റൂട്ട് – 35, കാബേജ് – 35 വരെയാണ് വില. മുരിങ്ങ 80 മുതൽ 100 വരെയും കോവയ്ക്ക 40 മുതൽ 50 വരെയുമാണ് വില.