കോവിഡ് മുക്തര്‍ക്ക് ആശ്വാസമായി ‘പുനര്‍ജനി’
തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ‘പുനര്‍ജനി ‘ പദ്ധതിയുടെ ഐ.പി. സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷനായി. തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍മാരായ കുമാരി ശ്രീലക്ഷ്മി സുധീപ്, ജോസഫ് ജോണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുനില്‍കുമാര്‍, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ്ഡോ. സി.കെ. ശൈലജ തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് ഭേദമായവര്‍ക്കായാണ് പുനര്‍ജനി വിഭാഗം തുടങ്ങിയത്. കോവിഡ് നെഗറ്റീവ് ആയതിന് ശേഷവും കണ്ടു വരുന്ന ശ്വാസംമുട്ടല്‍, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മറ്റ് വിഷമതകള്‍ക്കും സൗജന്യമായുള്ള ആയുര്‍വേദ ചികിത്സാ പദ്ധതിയാണ് പുനര്‍ജനി. നിലവിലുള്ള ഒ.പി. സേവനത്തിന് പുറമേ കിടത്തി ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് . ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന ആയുര്‍ രക്ഷാ ക്ലിനിക്ക് വഴി ഭേഷജം (കോവിഡ് രോഗികള്‍ക്ക്), അമൃതം (ക്വാറന്റൈനില്‍ ഉള്ളവരുടെ പ്രതിരോധത്തിന്), സ്വാസ്ഥ്യം (60 വയസിന് താഴെയുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധത്തിനും), സുഖായുഷ്യം (60 ന് മുകളില്‍ പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധത്തിനും) എന്നിവയിൽ സൗജന്യ സേവനം ലഭിക്കും