‘നട്ടാൽ പോരാ, തിരിഞ്ഞു നോക്കണം’;പരിസ്ഥിതി ദിനത്തിൽ പതിവ് പരിപാടികൾക്കു പകരം പുതിയ ആശയം
പരിസ്ഥിതി ദിനത്തിൽ പതിവ് പരിപാടികൾക്കു പകരം പുതിയ ആശയങ്ങളുമായി കട്ടപ്പന സരസ്വതി വിദ്യാപീഠം
എല്ലാ വർഷവും പുതിയ മരങ്ങൾ നടുക എന്നതിനപ്പുറം ‘നട്ടാൽ പോരാ, തിരിഞ്ഞു നോക്കണം’ എന്ന പേരുകൊണ്ട് തന്നെ ശ്രദ്ധേയമായ ഒരു പരിപാടിയാണ് അതിൽ ഒന്നാമത്തേത്. മുൻ വർഷങ്ങളിൽ നട്ട മരത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തലാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.
മുൻ വർഷം നട്ട മരത്തിനെ സംരക്ഷിച്ചതിന്റെ ഇപ്പോഴുള്ള ഫോട്ടോ കുട്ടികൾ അധ്യാപികർക്ക് അയച്ചു നൽകി.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയോടുള്ള ആദരസൂചകമായി ‘ജീവിതം പ്രകൃതിജന്യം’
എന്ന മത്സരം നടത്തി.പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് നമുക്കാവശ്യമായ നിത്യോപയോഗ വസ്തുക്കളുടെ നിർമ്മാണ മത്സരമാണിത്.
കവയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം
‘സുഗതം സുകൃതം’ എന്ന പേരിലാണ് എല്ലാ വിദ്യാർത്ഥികളും , അധ്യാപകരും അവരുടെ വീടുകളിൽ ഒരു മരം, ചെടി നടുന്ന പരിപാടി നടന്നത്.
ഇതിന്റെ ഭാഗമായി അഞ്ഞൂറോളം ചെടികൾ നട്ടു
ഇലച്ഛായം എന്ന പേരിൽ പ്രീ പ്രൈമറി, ഒന്ന് ക്ലാസുകളിലെ വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ഇടുക്കി ഡിവിഷൻ സോഷ്യൽ ഫോറസ്റ്റ്ട്രി വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ. പി.കെ വിപിൻദാസ് ഓൺലൈനായി നിർവ്വഹിച്ചു.
പ്രിൻസിപ്പൽ അനീഷ്. കെ.എസ് സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് ഇൻ ചാർജ്ജ് ശ്രീമതി. ആതിര. സി നായർ നന്ദിയും രേഖപ്പെടുത്തി.