കട്ടപ്പന പള്ളിക്കവലയിൽ നടപ്പാതയുടെ സ്ലാബ് തകർന്ന സംഭവത്തിൽ നാഷ്ണൽ ഹൈവേ അതോറിറ്റിയ്ക്കും പൊതുമരാമത്ത് വകുപ്പിനും നഗരസഭാ അധ്യക്ഷ കത്തയച്ചു
കട്ടപ്പന പള്ളിക്കവലയിൽ നടപ്പാതയുടെ സ്ലാബ് തകർന്ന സംഭവത്തിൽ നാഷ്ണൽ ഹൈവേ അതോറിറ്റിയ്ക്കും പൊതുമരാമത്ത് വകുപ്പിനും നഗരസഭാ അധ്യക്ഷ കത്തയച്ചു.സ്കൂൾകുട്ടികൾ അടക്കം ഉപയോഗിക്കുന്ന നടപ്പാതയായതിനാൽ എത്രയും വേഗം നന്നാക്കണമെന്നാണ് ആവശ്യം
വിദ്യാർത്ഥികൾ അടക്കം നൂറ് കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന നടപ്പാതയുടെ സ്ളാബുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.എന്നാൽ ഇതുവരെ നടപ്പാത നവീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.ഡിവൈ.എസ് പി ഓഫീസ് ഭാഗം മുതൽ പള്ളിക്കവല വരെ ദേശീയ പാതയുടെ ഭാഗവും പള്ളിക്കവല മുതൽ സെന്റ് ജോൺസ് വരെ പൊതുമരാമത്ത് റോഡിന്റെ ഭാഗവുമാണ്.നടപ്പാത നവീകരണത്തിനായി ടെൻഡർ നൽകിയിട്ടുണ്ടെന്നാണ് എൻഎച്ച് അതോറിറ്റിയുടെ വിശദീകരണം.എന്നാൽ ഇതുവരെ നിർമ്മാണം തുടങ്ങിയിട്ടില്ല . ഇതിനിടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് കട്ടപ്പന നഗരസഭാ അധ്യക്ഷ എൻ എച്ച് അസി. എഞ്ചിനീയർക്കും പൊതുമരാമത്ത് വകുപ്പിനും കത്തയച്ചത് ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണമാണ് സ്ലാബ് തകരുന്നതിന്റെ പ്രധാന കാരണം. എൻ എച്ച് അതോറിറ്റിയുടെ കീഴിലുള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്താൻ നഗരസഭയ്ക്ക് കഴിയില്ല.കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ,ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ ,ദീപ്തി നേഴ്സറി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്കുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.കട്ടപ്പന സെൻറ് ജോർജ് ദേവാലയത്തിലേക്കും സെൻറ് ജോൺസ് ആശുപത്രിയിലേക്കും,മറ്റ് നിരവധി സർക്കാർ ഓഫീസുകളിലേക്കുമുള്ള നിരവധി ആളുകളും ഈ വഴിയാണ് കടന്ന് പോകുന്നത്