Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭയുടെ ജൈവവള വിതരണം ആരംഭിച്ചു
കട്ടപ്പന നഗര സഭ 2023 – 24 സാമ്പത്തിക വർഷം ജൈവ വള വിതരണത്തിനായി 53 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
34 വാർഡുകളിൽ നിന്നുമായി 1900 കർഷകർക്കാണ് 80 കിലോ ജൈവ വളം വിതരണം ചെയ്യുന്നത്.
ജൈവ വള വിതരണത്തിന്റ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവ്വഹിച്ചു.
മുൻ വർഷങ്ങളിൽ 3040 രൂപായുടെ 80 കിലോ വീതം വളത്തിന് 760 കർഷകർ ഗുണു ഭോക്ത വിഹിതമായി അടച്ചാൽ മതിയായിരുന്നു.
എന്നാൽ ഇത്തവണ കർഷകർ 3040 രൂപാ അടക്കുകയും സബ് സീഡി തുകയായ 2220 രൂപാ 15 ദിവസത്തിന് ശേഷം അക്കൗണ്ടിൽ തിരികെ ലഭിക്കുകയും ചെയ്യും.
കട്ടപ്പന സർവ്വീസ് ബാങ്കിന്റ് വളം വിപണന കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ സിബി പാറപ്പായി, ജാൻസി ബേബി, സിജു ചക്കും മൂട്ടിൽ, സോണിയ ജെയ്ബി, ജൂലി റോയി, കൃഷി ഓഫീസർ ആഗ്നസ് ജോസ് , ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ പങ്കെടുത്തു.