ആന്റിബയോട്ടിക് അവബോധ വാരാചരണം തുടങ്ങി
സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്ക്കരണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ദേവിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏകാരോഗ്യം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഹരിപ്രസാദ് ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജോസ് അഗസ്റ്റിന്‍, ഏകാരോഗ്യം ജില്ലാ മെന്റര്‍ കെ.എന്‍ രാധാകൃഷ്ണന്‍, കെ.എസ്.എസ്.പി.യു യൂണിറ്റ് സെക്രട്ടറി വീരമണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.സുരേഷ് എന്നിവര്‍ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ മേഖലകളില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു.