കട്ടപ്പന പള്ളിക്കവലയിൽ ഫുട്പാത്തിലെ തകർന്ന സ്ലാബ് മാറ്റാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു
കട്ടപ്പന പള്ളിക്കവലയിൽ ആണ് നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടക്കാരും സഞ്ചരിക്കുന്ന ഫുട്പാത്തിലെ സ്ലാബ് തകർന്നത്.
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സ്ലാബുകൾ കാലപ്പഴക്കംചെന്ന അപകടവസ്ഥയിലാണ്. ഫുട്പാത്തിൽ വാഹനങ്ങൾ കയറ്റുന്നത് കാരണമാണ് സ്ലാബ് തകരുന്നത്.
കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി , എച്ച്.എസ്, യുപി , എൽ പി സ്കൂൾ ,ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ , ദീപ്തി നേഴ്സറി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.
കൂടാതെ കട്ടപ്പന സെൻറ് ജോർജ് ദേവാലയത്തിലേക്കും സെൻറ് ജോൺസ് ആശുപത്രിയിലേക്കും,
മറ്റ് നിരവധി സർക്കാർ ഓഫീസുകളിലേക്ക് നിരവധി ആളുകളും ഈ വഴിയാണ് സഞ്ചരിക്കുന്നത്.
ഫുട്പാത്തിലെ സ്ലാബ് തകർന്നിട്ടും ഇത് നീക്കം ചെയ്യാത്ത പിഡബ്ല്യുഡി അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മലയാളി ചിരി ക്ലബ്ബിന്റ് നേതൃത്വത്തിൽ വാഴ നട്ടാണ് പ്രതിഷേധിച്ചത്.
ചിരി ക്ലബ്ബ് ജനറൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു
സമരത്തിൽ വിദ്യാർത്ഥികളും വ്യാപാരികളും പങ്കാളികളായി.
വിദ്യാർത്ഥികൾക്കും കാൽ നടയാത്രക്കാർക്കും സുഗമമായ സഞ്ചാരമൊരുക്കിയില്ലങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ചിരി ക്ലബ്ബ് അംഗങ്ങളായ വിബിൻ വിജയൻ ,പ്രിൻസ് മൂലേച്ചാലിൽ, മനോജ് പി.ജി, ജസ്റ്റിൻ തോമസ്, മനോജ് കുളക്കാട്ടുവയലിൽ, മനോജ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.