6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭൂമി പതിവ് തട്ടിപ്പ് : ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍



ഭൂമി പതിവ് നടപടികളുടെ മറവില്‍ ഇടനിലക്കാര്‍ നടത്തുന്ന തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്.ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടയം തരപ്പെടുത്തി നല്‍കുന്നതിനും, സര്‍വ്വേ നടപടികള്‍ക്കും ഇടനിലക്കാര്‍ എന്ന വ്യാജേന പൊതുജനങ്ങളില്‍ നിന്നും പണപ്പിരിവ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിലൂടെ പിരിവ് നടത്തുന്നതായും വൻ തുകകള്‍ തട്ടിയെടുക്കുന്നതായുമാണ് വിവരം. പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസ് ,റവന്യു അധികാരികളെ അറിയിക്കേണ്ടതാണ്. സര്‍ക്കാര്‍ നടപടികളുടെ മറവില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കും.

പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍, ഇടനിലക്കാരെ ഒഴിവാക്കി ബന്ധപ്പെട്ട പട്ടയ ഓഫീസിലെ തഹസീല്‍ദാരുമായി നേരിട്ട് ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികള്‍ അന്വേഷിച്ച്‌ ഉറപ്പാക്കേണ്ടതാണ്. പട്ടയ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നത് പ്രകാരം, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിയമാനുസൃത തുക മാത്രം ട്രഷറിയില്‍ അടച്ച്‌ രസീത് ഹാജരാക്കിയാല്‍ മതിയാകും. പട്ടയ, സര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട് മറ്റ് തരത്തിലുള്ള യാതൊരുവിധ പണമിടപാടുകള്‍ക്കും ജനങ്ങള്‍ കൂട്ട്നില്‍ക്കരുത്. ഇത്തരത്തില്‍ അനധികൃത നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ പരാതിപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!