Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘ദളപതി വിജയ് ലൈബ്രറി’ക്ക് തുടക്കം; തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല



നടൻ വിജയ്‌യുടെ വായനശാലാ പദ്ധതിക്ക് ഇന്ന് തുടക്കമായി. ‘ദളപതി വിജയ് ലൈബ്രറി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കമാണ് നേതൃത്വം നൽകുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. വിദ്യാർഥികളിൽ വായനശീലവും പൊതുവിജ്ഞാനവും വളർത്തുകയാണ് ലക്ഷ്യം. നേതാക്കളുടെ ചരിത്രം, പൊതുവിജ്ഞാന പുസ്തകങ്ങൾ, ചരിത്രകഥകൾ എന്നിവ വായനശാലയിലുണ്ടാവും.

ആദ്യഘട്ടത്തിൽ 11 ഇടങ്ങളിൽ വായനശാല തുറക്കും. ചെന്നൈ, കൃഷ്ണഗിരി, അരിയല്ലൂർ, നാമക്കൽ, വെല്ലൂർ ജില്ലകളിലായാണ് വായനശാലകൾ പ്രവർത്തിക്കുക.രണ്ടാംഘട്ടത്തിൽ തിരുനെൽവേലിയിൽ അഞ്ചും കോയമ്പത്തൂർ ജില്ലയിൽ നാലും ഇറോഡ് ജില്ലയിൽ മൂന്നും തെങ്കാശിയിൽ രണ്ടും പുതുക്കോട്ട, കരൂർ, ശിവഗംഗ, ദിണ്ടിക്കൽ വെസ്റ്റ് എന്നിവിടങ്ങളിൽ ഒന്നുവീതവും ഉൾപ്പെടെ 21 വായനശാലകളാരംഭിക്കും.

കന്യാകുമാരി, തിരുപ്പൂർ, സേലം ജില്ലകളിൽ ഉൾപ്പെടെ 32 സ്ഥലങ്ങളിൽ വായനശാല തുറക്കുന്നതോടെ മൂന്നാംഘട്ടം പൂർത്തിയാകും. വിജയ് നിർദേശിക്കുന്നതിനനുസരിച്ച് പദ്ധതി ക്രമേണ 234 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും.

വിജയ്‌യുടെ നിർദേശപ്രകാരം എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷൻകേന്ദ്രങ്ങൾ, നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ആരംഭിച്ചിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!