കട്ടപ്പനയിലെ ഗ്യാസ് ഏജന്‍സിയുടെ പ്രവര്‍ത്തനം നിലച്ചതുമൂലം ഗ്യാസ് സിലണ്ടറിന് കൂടുതല്‍ തുക നല്‍കേണ്ട ഗതികേടിൽ;ഉപഭോക്താക്കള്‍
കട്ടപ്പനയിലെ ഗ്യാസ് ഏജന്‍സിയുടെ പ്രവര്‍ത്തനം നിലച്ചതുമൂലം ഗ്യാസ് സിലണ്ടറിന് കൂടുതല്‍ തുക നല്‍കേണ്ട ഗതികേടിലാണ് കട്ടപ്പന ഡിവൈന്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും ഗ്യാസ് കണക്ഷന്‍ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍..
കട്ടപ്പന ഡിവൈന്‍ ഗ്യാസ് ഏജന്‍സി നടത്തി വന്നിരുന്നവര്‍ തമ്മിലുണ്ടായ വന്‍ സാമ്പത്തിക തര്‍ക്കം മൂലം 2019 ല്‍ കാഞ്ചിയാര്‍ , ഇരട്ടയാര്‍ , കുമിളി എന്നിവിടങ്ങളിലെ ഗ്യാസ് വിതരണക്കാര്‍ക്ക് കട്ടപ്പനയിലെ ഗ്യാസ് വിതരണ ചുമതല കൈമാറുമ്പോള്‍ 22700 കണക്ഷനുകളാണ് വീതിച്ചു നല്‍കിയിട്ടുള്ളത്.. 5 കിലോമീറ്ററിന് മുകളില്‍ 10 രൂപയും പത്ത് കിലോമീറ്ററിന് മുകളില്‍ 30 രൂപയും 15 കിലോമീറ്ററിന് മുകളില്‍ 45 രൂപയും ഈടാക്കാനാണ് വിതരണക്കാര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെങ്കിലും ഗോഡൗണുകളില്‍ പോയി ഗ്യാസ് സിലണ്ടര്‍ എടുക്കന്നവര്‍ വരെ 50 രൂപയോളം സിലണ്ടര്‍ ഒന്നിന് അധികമായി നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളത്..പ്രതിമാസം പത്തു ലക്ഷത്തിലധികം രൂപയാണ് കട്ടപ്പനയില്‍ ഗ്യാസ് വിതരണം നടത്തുന്ന ഏജന്‍സികള്‍ ഗുണഭോക്താക്കളില്‍ നിന്നും അധികമായി ഇടാക്കിവരുന്നത്…
കട്ടപ്പനയിലെ ഗ്യാസ് വിതരണത്തിന്റെ പേരില്‍ നടക്കുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിച്ച് കട്ടപ്പന നഗരത്തില്‍ ഗ്യാസ് വിതരണത്തിന് പുതിയ ഏജന്‍സി അനുവധിക്കണമെന്ന് ബിജെപി കട്ടപ്പന ഏരിയാ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു..