യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമായ മത്തായി തോമസ് അന്തരിച്ചു
അടിമാലി: യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമായ അടിമാലി സ്വദേശി മത്തായി തോമസ് അന്തരിച്ചു.കൊവിഡ് രോഗബാധിതനായതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്.വെള്ളിയാഴ്ച്ച രാവിലെ മത്തായിയുടെ മരണം സംഭവിച്ചു.കൊവിഡ് രോഗബാധക്കൊപ്പം ന്യുമോണിയ രോഗം കൂടി പിടിപ്പെട്ടത് മത്തായിയുടെ ആരോഗ്യനില കൂടുതല്‍ മോശമാകാന്‍ കാരണമായി.വീക്ഷണം പത്രത്തിന്റെ മുന്‍ പ്രാദേശിക ലേഖകനായിരുന്ന മത്തായി തോമസ് അടിമാലി പ്രസ് ക്ലബ്ബ് അംഗമാണ്.അടിമാലിയുടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായി നിന്നിരുന്ന മത്തായി കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരരംഗത്തും ഉണ്ടായിരുന്നു.ഫുട്ബോള്‍ മത്സരങ്ങളിലും മത്തായി തോമസ് സാന്നിധ്യമായിരുന്നു.