കട്ടപ്പന അമ്പലക്കവല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ശാസ്തൃസമിക്ഷ അയപ്പസത്രം ആരംഭിച്ചു
ഭാഗവത ആചാര്യൻമാരായ കന്യാകുമാരി വിമൽ വിജയ്, ശിവാഗമചൂഡാമണി, അഡ്വ.ടി.ആർ.രാമനാഥൻ വടക്കൻ പറവൂർ എന്നിവർ നേതൃത്വത്തിലാണ് ശാസ്തൃ സമീക്ഷ നൽകുന്നത്..
സമീക്ഷ സമാരംഭ സഭയിൽ എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അധ്യക്ഷത വഹിച്ചു.
ക്ഷേത്ര താന്ത്രീക ക്രിയകളിൽ 50 വർഷം പൂർത്തിയാക്കിയ താന്ത്രീകാചാര്യൻ ബ്രഹ്മശ്രീ കുമരകം എം.എൻ.ഗോപാലൻ തന്ത്രിയെയും സാംബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ ഹരീഷ് വിജയനേയും ചടങ്ങിൽ ആദരിച്ചു.
5 ദിവസങ്ങളിലായി നടക്കുന്ന സമീക്ഷാ വേദിയിൽ മഹാശാസ്തൃ പൂജ പദ്ധതി കേരളത്തിൽ, അയ്യപ്പനും ശാസ്താവും പഠനം, വിചിന്തനം, ശബരിമലയിലെ ആരാധനാ ശ്രമങ്ങൾ, മാളികപ്പുറത്തമ്മയെ ഷഢാധാരങ്ങളിലൂടെ ദർശിക്കുമ്പോൾ, ഹരിഹരപുത്രൻ ആത്മബോധത്തിന്റെ രാജകുമാരൻ എന്നീ വിഷയങ്ങളിൽ വിശദമായ പഠനങ്ങൾ നടക്കും.
കൂടാതെ യജ്ഞശാലയിലും ക്ഷേത്രത്തിലുമായി സിദ്ധ ലക്ഷ്മിസമേതനായ ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, സശക്തിയിക്ത നവഗ്രഹ ശാന്തിഹോമം, ചണ്ഡികാഹോമം, വിശേഷാൽ ഘൃതാഭിഷേകം എന്നിവ നടക്കും. എം.എൻ.ഗോപാലൻ തന്ത്രി, ജിതിൻ ഗോപാലൻ തന്ത്രി, എം.എസ്.ജഗദീഷ് ശാന്തി എന്നിവരാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്.
സന്താഷ് പാതയിൽ,പി.കെ ജോഷി, പ്രവീൺ വട്ടവല, ഷൈബു റ്റി.എൻ, കെ.വി വിശ്വനാഥൻ, എം.കെ ശശിധരൻ നായർ, സി.എൻ രാജപ്പൻ ആചാരി, രാധാമണി സോമൻ, ശ്രീകുമാർ മണി, കെ.കെ സുശീലൻ , പി.ജി പ്രസാദ് പുളിക്കൽ, സുരേഷ് കുഴിക്കാട്ട്, ഷാജി പെരുംപള്ളിൽ, എം എൻ രാമകൃഷ്ണൻ ചെട്ടിയാർ, അദ്വൈത് ശാന്തികൾ, മനോജ് പതാലിൽ, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ സന്തോഷ്, എം.ആർ ജയൻ , പി.എം സജി ന്ദ്രൻ എന്നിവർ സംസാരിച്ചു.
ക്ഷേത്രം ഭാരവാഹികളായ പി.ഡി.ബിനു പാറയിൽ, എ.എൻ.സാബു അറയ്ക്കൽ, മുരളീധരൻ പാറയിച്ചിറയിൽ,മനു കൊച്ചുകുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.