Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇല്ലത്ത് പാലം റോഡിൽ പുതിയതായി കോൺക്രീറ്റ് ചെയ്ത ഉടൻ വാഹനം കയറ്റിയതായി പരാതി
അയ്യപ്പൻ കോവിൽ : ഇല്ലത്ത് പാലം റോഡിൽ പുതിയതായ് കോൺക്രീറ്റ് ചെയ്ത ഉടനെ രാത്രിയോടെ കോൺക്രീറ്റിലൂടെ വാഹനം കയറ്റിയതായ് പരാതി …! കഴിഞ്ഞ ദിവസം 15 ആം തീയതിയാണ് ഇല്ലത്ത് പാലം റോഡിന്റ കോൺക്രീറ്റ് നടന്നത് . അന്നേ ദിവസം തന്നെ റോഡ് എല്ലാ ഭാഗത്തു നിന്നും വാഹനങ്ങൾ കയറാത്തവിധം ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ അന്നേ ദിവസം രാത്രിയിൽ 85 മീറ്ററോളം ഭാഗത്തെ കോൺക്രീറ്റിലൂടെ 2 വീലർ വാഹനം കയറ്റി ഗർത്തങ്ങൾ ഉണ്ടാക്കുകയും കേട് പാടുകൾ വരുത്തിയതായും പഞ്ചായത്ത് അംഗം ആരോപിച്ചു. മനപ്പുർവ്വം വിരോധം തീർക്കാനും അപകീർത്തിപ്പെടുത്തുന്നതിന്റ ഭാഗമാണ് ഇത്തരം സാമുഹ്യവിരുദ്ധ സംഭവങ്ങൾ ഉണ്ടാക്കിയത് എന്നും പഞ്ചായത്ത് അംഗവും നാട്ടുകാരും ആരോപിക്കുന്നു….!