കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ഇടപെടൽഅടിവാട് ടൗണിലെ വൈദ്യുതി സന്ധിക്ക് പരിഹാരമായി
താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ഇടപെട്ടതോടെയാണ്
പുതിയ ട്രാൻസ്ഫോർമറും ലൈനും ചാർജ് ചെയ്തു കൊണ്ട്
അടിവാട് ടൗണിലും സമീപ പ്രദേശങ്ങളിലേയും വൈദ്യുതി പ്രസന്ധിക്ക് പരിഹാരമായത്.ഏറെ കാലമായി അടിവാട് ടൗണിലും സമീപപ്രദേശങ്ങളിലും അടിക്കടി വൈദ്യുതി തടസ്സം പതിവാകുകയും ഇത് കച്ചവടക്കാർക്കും ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും നാട്ടുകാർക്കും വലിയ ദുരിതമായി മാറുകയും ചെയ്തിരുന്നു.വൈദ്യുതി
പ്രതിസന്ധി പരിഹരിക്കുന്നതിന്
വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകുകയും സമരങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്.
ഇതു കൊണ്ട് ഒന്നും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡണ്ട്
എം എം .അലിയാർ, സെക്രട്ടറി എം എ.ഷെറു, ട്രഷറർ കെ ജെ ജോസ്, യൂത്ത് വിഗ് നിയോജക മണ്ഡലം പ്രസിഡൻ്റ്
ഷംജൽ പി എം എന്നിവരുടെ നേതൃത്വത്തിൽ
കോതമംഗലം കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന
ലീഗൽ സർവീസ് കമ്മിറ്റിക്ക് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി ബോർഡിനോട് നിർദ്ദേശം നൽകാൻ ആവശ്യപ്പെട്ടു പരാതി നൽകിയത്.
പരാതിയിൽ മേൽ വൈദ്യുതി ബോർഡ്ഉദ്യോഗസ്ഥർക്ക് ലീഗൽ സർവീസസ് കമ്മിറ്റി നോട്ടീസ് നൽകി വിളിച്ചുവരുത്തി പരാതി പരിഹരിക്കുവാൻ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ടൗണിൽ സമീപം പുലിക്കുന്നപടി ഭാഗത്ത് പുതിയ 11 കെവി ലൈൻ വലിച്ച് ട്രാൻസ്ഫോർമർ സ്ഥാപിച്ച് ചാർജ് ചെയ്തത്.ഇതോടൊപ്പം
അടിവാട് നിലവിലുള്ള ട്രാൻസ്ഫോമറിൽ നിന്ന് 11 കെവി ലൈനിൽ നിന്ന് പിടവൂർ ഭാഗത്തേക്ക് പുതിയ ലൈൻ പൂർത്തിയാക്കുകയും ടൗൺ ഭാഗത്ത് പഴയ ലൈന് പകരം കേബിൾ സൗകര്യത്തോടും പൂർത്തിയാക്കുന്നതിനും നടപടികൾ സ്വീകരിച്ചത്. ഇതോടെ ഏറെ നാളുകളായി അടിവാട് ടൗണിലും സമീപപ്രദേശങ്ങളും നിലനിന്നിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് ലീഗൽ സർവീസ് സൊസൈറ്റി കമ്മിറ്റിയുടെ ഇടപെടൽ കൊണ്ട് പരിഹാരം ആവുകയായിരുന്നു.