സ്‌പെയർപാർട്‌സുകൾക്ക് ക്ഷാമം: തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപറേഷൻ പ്രതിസന്ധിയിൽ
തമിഴ്നാട് സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷൻ വർക്‌ഷോപ്പുകളിൽ സ്‌പെയർപാർട്‌സുകൾക്ക് ക്ഷാമമായതോടെ കാലപ്പഴക്കം ചെന്ന ബസുകൾ ഓടിക്കുന്നതിന്നതിൽ പ്രതിസന്ധി.പുതിയ കേന്ദ്ര നിയമമനുസരിച്ച് 15 വർഷം പൂർത്തികരിച്ച വാഹനങ്ങൾ കണ്ടം ചെയ്യണം.
പുതിയ നീയമം അനുസരിച്ച്, 20 വർഷത്തിലധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തിലേറെയായി ഉപയോഗിക്കുന്ന വാണിജ്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്നാണ് നീയമത്തിലെ വ്യവസ്ഥ.
ആദ്യഘട്ടത്തിൽ, 15 വർഷത്തിലധികം പഴക്കമുള്ള സംസ്ഥാന സർക്കാരുകളുടെ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും 2023 ഏപ്രിൽ 1 ന് ശേഷം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, സർക്കാർ ബസുകൾ ഉൾപ്പെടെ 6,341 വാഹനങ്ങളുടെ പ്രവർത്തനം അടുത്ത വർഷം സെപ്റ്റംബർ വരെ നീട്ടാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി.ഇതിൽ 1,777 സർക്കാർ ബസുകളും ഉൾപ്പെടുന്നു.
പഴയ ബസുകൾ യാത്രക്ഷമമാക്കി ഉപയോഗത്തിൽ കൊണ്ടുവരുന്നതിനായിരുന്നു നീക്കം.എന്നാൽ ബസുകൾ നന്നാക്കാൻ ആവശ്യമായ സ്പെയർ പാർട്സ് വർക്ക്ഷോപ്പുകളിൽ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.
നിലവിൽ 15 വർഷം പിന്നിട്ട ബസുകൾ അറ്റകുറ്റപ്പണി നടത്താനും പ്രവർത്തിപ്പിക്കാനും അനുമതിയുണ്ട്. പക്ഷേ, ഇവർക്ക് ആവശ്യമായ ‘ടയർ, ബ്രേക്ക് ലൈനിംഗ്, സ്പ്രിംഗ്’ ഉൾപ്പെടെയുള്ള സ്പെയർ പാർട്‌സുകൾ കുറവാണ്.ഇതുമൂലം ഈ ബസുകൾ അറ്റകുറ്റപ്പണി നടത്തി അടിയന്തരമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും അവർ പറയുന്നു.