Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മഴ കനത്തു: വൈഗ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം തുറന്നു വിടുന്നു
കമ്പം: ഏതാനും ദിവസങ്ങളായി തേനി ജില്ലയിൽ കനത്ത മഴ തുടരുന്നതോടെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനത്തിനായി തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചു.
സാധാരണ ഗതിയിൽ സെക്കൻഡിൽ 69 ഘനയടി വെള്ളം കുടിവെള്ളത്തിനായി അണക്കെട്ടിൽ നിന്ന് തുറന്നുവിടാറുള്ളത്.
എന്നാൽ ഇന്ന് രാവിലെ 6 മുതൽ സെക്കൻഡിൽ 930 ഘനയടി വെള്ളമാണ് കനാലിലൂടെ ഒഴുകിയെത്തുന്നത്.
പെരിയാർ, തേനി മുല്ല നദി, ബോഡി കോട്ടക്കുടി നദി, വരുഷനാട് വൈഗൈ നദി എന്നിവിടങ്ങളിൽ നിന്നാണ് വൈഗ അണക്കെട്ടിലേക്കുള്ള നീരെഴുക്ക്.