പി എം കിസാൻ സമ്മാൻ നിധി ; അക്കൗണ്ടിലേക്ക് പണം എത്തിയോ, എങ്ങിനെ അറിയാം
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തി. രാജ്യത്തുടനീളമുള്ള എട്ട് കോടിയിലധികം കർഷകർക്ക് 18,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ ബിർസ കോളേജ് ഗ്രൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രി പണം കൈമാറിയത്. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഇന്ത്യൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗോത്രവർഗക്കാരുടെ ശ്രമങ്ങളെ അംഗീകരിക്കുന്നതിനായി ‘ജനജാതിയ ഗൗരവ് ദിവസ്’ വേളയിൽ ആണ് മോദി പണം കൈമാറിയത്. അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗഡു ബോധപൂർവം വൈകിപ്പിച്ചെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
*എന്താണ് പ്രധാനമന്ത്രി കിസാൻ യോജന?*
ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) പദ്ധതികളിൽ ഒന്നാണിത്. 2018 ഡിസംബർ 1 മുതൽ പ്രവർത്തനമാരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചത് രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.
*പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം*
ഘട്ടം 1: പ്രധാനമന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – https://pmkisan.gov.in.
ഘട്ടം 2: ഹോംപേജിൽ ലഭ്യമായ ‘ഫാർമേഴ്സ് കോർണർ’ എന്ന ഓപ്ഷൻ കണ്ടെത്തുക.
സ്റ്റെപ്പ് 3: ഫാർമേഴ്‌സ് കോർണർ വിഭാഗത്തിനുള്ളിൽ, ഗുണഭോക്താക്കളുടെ ലിസ്റ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.
ഘട്ടം 5: ‘Get Report’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ഗുണഭോക്താക്കളുടെ പൂർണ്ണമായ ലിസ്റ്റ് ദൃശ്യമാകും, അതിൽ നിങ്ങളുടെ പേര് പരിശോധിക്കാം.