ഐ.എന്‍.ടി.യു.സി. ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ഭാരവാഹികള്‍
ഐ.എന്‍.ടി.യു.സി. ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ഭാരവാഹികള്‍. 18 മുതല്‍ 20 വരെ പുളിയന്‍മല കെ.വി. ജോര്‍ജ് കരിമറ്റം നഗറിലാണ് സമ്മേളനം നടക്കുന്നത്. മൂന്നാറില്‍ നിന്നും ജി. മുനിയാണ്ടി ക്യാപ്റ്റനായുള്ള കൊടിമര ജാഥയും കഞ്ഞിക്കുഴിയില്‍ നിന്നും എ.പി. ഉസ്മാന്‍ നയിക്കുന്ന പതാക ജാഥയും പീരുമേട് എം. ബാലു സ്മൃതി മണ്ഡപത്തില്‍ നിന്നും ദീപശിഖ പ്രയാണവും 17ന് ആരംഭിക്കും.
കൊടിമര ജാഥ മുന്‍ എം.എല്‍.എ. എ.കെ. മണിയും, പതാക ജാഥ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിയും ദീപശിഖാ പ്രയാണം മുന്‍ എം.എല്‍.എ. ഇ.എം. ആഗസ്തിയും ഉദ്ഘാടനം ചെയ്യും.
17ന് വൈകിട്ട് നാലിന് ജാഥാ സംഗമവും അഞ്ചിന് പതാക ഉയര്‍ത്തലും നടക്കും.
18ന് പുളിയന്‍മല ഐ.എന്‍.ടി.യു.സി. ഓഫീസില്‍ പ്ലാന്റേഷന്‍ മേഖലയിലെ പ്രതിസന്ധികളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. ഐ.എന്‍.ടി.യു.സി. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ വിഷയാവതറണം നടത്തും.
19ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനമായെത്തും. നാലിന് നടക്കുന്ന പൊതുസമ്മേളനം എ.ഐ.സി.സി. വര്‍ക്കിങ് പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ അധ്യക്ഷത വഹിക്കും. ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും.
ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി രാജു ബേബി, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, മുന്‍ എം.എല്‍.എമാരായ ഇ.എം. ആഗസ്തി, എ.കെ. മണി, പി.ജെ. ജോയി, ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറി പി.ആര്‍. അയ്യപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
20ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രാജാമാട്ടുക്കാരന്‍ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എമാരായ ഇ.എം. ആഗസ്തി, പി.ജെ. ജോയി, എ.കെ. മണി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തുമെന്നും സംഘാടക സമിതിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, സംസ്ഥാന സെക്രട്ടറി പി.ആര്‍. അയ്യപ്പന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രാജു ബേബി, നെടുങ്കണ്ടം റീജിയണല്‍ പ്രസിഡന്റ് സന്തോഷ് പി. അമ്പിളിവിലാസം, ഗോപാല കൃഷ്ണന്‍, കെ.സി. ബിജു, കെ.ഡി. മോഹനന്‍, ലിറ്റോ ഇലുപ്പുലിക്കാട്ട് എന്നിവര്‍ പറഞ്ഞു.