ന്യൂനപക്ഷക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ഗുണഭോക്താക്കളിലേക്കെത്തണം : ജില്ലാകളക്ടര്‍
സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികളും ആനുകൂല്യങ്ങളും സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് .
ന്യൂനപക്ഷ കമ്മീഷന്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ഏകദിന ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. വിധവകള്‍ക്കായുള്ള ഭവനവായ്പ, കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍ തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് ഉള്ളത് . അത് മറികടക്കാന്‍ ഇത്തരം ബോധവത്കരണ സെമിനാറുകളിലൂടെ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാര്‍സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സെമിനാറില്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികള്‍ ,ആനുകൂല്യങ്ങള്‍ എന്നിവ പരിചയപ്പെടുത്തി.
പരിപാടിയില്‍ ന്യുനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം എ. സെയ്ഫുദ്ദീന്‍ ഹാജി വിഷയാവതരണം നടത്തി. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സര്‍ക്കാരും അനുബന്ധ ഏജന്‍സികളും നല്‍കുന്ന വിവിധങ്ങളായ ന്യുനപക്ഷ സഹായ പദ്ധതികളെക്കുറിച്ചുള്ള കൈപ്പുസ്തകം സെമിനാറില്‍ വിതരണം ചെയ്തു.
കമ്മീഷന്‍ അംഗം പി. റോസ, സംഘാടകസമിതി വൈസ് ചെയര്‍മാന്‍ റ്റി. പി. ആന്‍ഡ്രൂസ്, ജനറല്‍ കണ്‍വീനര്‍ ടി.കെ. അബ്ദുല്‍ കരീം സഖാഫി, കണ്‍വീനര്‍ കെ.എച്ച്.എം. യൂസഫ് മൗലവി, ഫാ. ജോസ് പ്ലാച്ചിക്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.