Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പി എഫ് – ഇ.എസ്.ഐ ബോധവല്‍ക്കരണ അദാലത്ത് 28ന്





തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് ‘പി എഫ് നിങ്ങളുടെ അരികെ’ നവംബര്‍ 28ന് നടക്കും. ഇ എസ്. ഐ. കോര്‍പ്പറേഷന്റെ കൂടി സംയുക്താഭിമുഖ്യത്തിലാണ് മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടി സംഘടിപ്പിക്കുക . രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതികള്‍ മൂന്നാര്‍ പി. എഫ്. ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍ അസിസ്റ്റന്റ് പി. എഫ്. കമ്മീഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലോ എത്തിക്കണം . ഇ.എസ്.ഐ സംബന്ധിച്ച പരാതികള്‍ ബ്രാഞ്ച് ഓഫീസര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, അടിമാലി എന്ന വിലാസത്തില്‍ 20നകം ലഭ്യമാക്കണം.
പി.എഫ്. പരാതികള്‍ [email protected] എന്ന ഇ മെയിലും ഇ.എസ്.ഐ പരാതികള്‍ [email protected] എന്ന ഇ മെയിലിലും അയയ്ക്കാം. പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി. ഓ. നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍ , ഇ.എസ്.ഐ നമ്പര്‍ എന്നിവ ചേര്‍ക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ എ. ആര്‍. വിനോജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9847731711 (പി എഫ്), 89212 47470 (ഇ എസ് ഐ).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!