San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ദീപാവലി ആഘോഷം; രാജ്യതലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരാവസ്ഥയിൽ



ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം ഗുരുതരാവസ്ഥയിൽ. നിയന്ത്രണങ്ങൾ ലംഘിച്ച് ദീപാവലിക്ക് വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാൻ കാരണം. ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഇതിനിടെ മഴ ലഭിച്ചതോടെ ദീപാവലി ദിനത്തിൽ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു. എന്നാൽ ആളുകൾ പടക്കംപൊട്ടച്ചതോടെയാണ് വീണ്ടും മോശമാകാൻ ഇടയാക്കിയത്.

ബാവന, നരേല, രോഹിണി, ആർ.കെ പുരം, ദ്വാരകനരേല, ഒഖ്ലനരേല തുടങ്ങിയ സ്ഥലങ്ങളിൽ വായു​ഗുണനിലവാര സൂചിക 400ന് മുകളിലാണ്. വായു​ഗുണനിലവാര സൂചികയിൽ 400-നു മുകളിൽ കടക്കുന്നതോടെ ​ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ​ഗുരുതരാവസ്ഥയിലെത്തിയതായുമാണ് കണക്കാക്കുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!