Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി പെരിയാർ കൈത്തോട്ടിലേക്ക് പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തള്ളുന്നു
വണ്ടിപ്പെരിയാർ • മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി പെരിയാർ കൈത്തോട്ടിലേക്ക് പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തള്ളുന്നു. നെല്ലിമല കവലയിൽ ബവ്റിജസ് ഔറ്റ്ലെറ്റിനു സമീപമാണ് ഉപയോഗിച്ച ശേഷം മദ്യക്കുപ്പികൾ വലിച്ചെറിയുന്നത്. ഇതിനൊപ്പം ഭക്ഷണാവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നുണ്ട്. പെരിയാർ കൈത്തോട്ടിൽ അടിഞ്ഞുകൂടി കിടക്കുന്നവയിൽ ഭക്ഷണാവശിഷ്ടങ്ങൾ, വീടുകളിൽ നിന്നു തള്ളുന്ന മാലിന്യങ്ങൾ എന്നിവ അഴുകി പെരിയാർ നദിയിലേക്ക്
പെരിയാർ നദിക്ക് ഒപ്പം സമീപത്തെ ശുദ്ധജല പദ്ധതികളെയും ഇവ മലിനമാക്കുന്നു. കൂടാതെ മഴയിൽ ഇവ ഒഴുകി പാലത്തിൽ വന്നടിയുകയും ഇതു റോഡിലേക്ക് വെളളം കയറുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപത്ത് കിടക്കുന്ന ഈ മാലിന്യക്കൂമ്പാരം പ്രതിഷേധം ഉയർന്നിട്ടുണ്ട്.