കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തങ്കമണി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം
കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം തങ്കമണി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് ഉദ്ഘാടനം ചെയ്തു.കലോത്സവത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക റാലി ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.തങ്കമണി ടൗൺ ചുറ്റി സ്കൂളിൽ റാലി സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോ ജോസ് കലോത്സവം ഉദ്ഘാടനം ചെയ്തു.കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയിലെ 71 സ്കൂളുകളിൽ നിന്നായി 5,246 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.തോമസ് തകിടിയേൽ മുഖ്യ പ്രഭാഷണം നടത്തി. – ഉത്ഘാടന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ ജോസ് മറാട്ടിൽ അധ്യക്ഷനായിരുന്നു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ് ,റിന്റാ മോൾ വർഗീസ്, റജി മുക്കാട്ട്, റെനി റോയി, സോണി ചൊള്ളാമാം, ചെറിയാൻ കട്ടക്കയം തുടങ്ങിയവർ പങ്കെടുത്തു. നവംബർ 13, 14, 15, തിയതികളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. LP വിഭാഗത്തിൽ 23 ഇനങ്ങളും Up വിഭാഗത്തിൽ 38 ഇനങ്ങളും എച്ച്.എസ്.വിഭാഗത്തിൽ 89 ഇനങ്ങളും HSS വിഭാഗത്തിൽ 99 ഇനങ്ങളിലുമാണ് മത്സരങ്ങൾ നടക്കുന്നത്.