ഒരു വർഷത്തെ മതേതര – വിമോചന- ലഹരിമുക്ത ക്യാമ്പസ് പ്രചരണ പരിപാടിയുമായി K S C ( M ) ഇടുക്കി ജില്ലാ കമ്മിറ്റി
ഒരു വർഷത്തെ മതേതര – വിമോചന- ലഹരിമുക്ത ക്യാമ്പസ് പ്രചരണ പരിപാടിയുമായി K S C ( M ) ഇടുക്കി ജില്ലാ കമ്മിറ്റി. വിദ്യാഭ്യാസം വിമോചനം മതേതരത്വം എന്നീ മൂന്ന് ആശയങ്ങളെ ഊന്നിയാണ് ക്യാമ്പയിൻ സംഘടിപ്പിയ്ക്കുന്നത്
കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന , കളമശ്ശേരി ബോംബ് ആക്രമണം, ദുരഭിമാന കൊല എന്നിവയുടെ സാഹചര്യത്തിലാണ് പുതിയ തീരുമാനം. K s C ( m ) നെ സംസ്ഥാനവ്യാപകമായി ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് ( m ) പാർട്ടി ചെയർമാൻ ജോസ് കെ മാണി ആഹ്വാനം ചെയ്തതിന് തൊട്ടു പിന്നാലെ നവീനമായ പ്രവർത്തനങ്ങളുമായാണ് k s c ( m ) ഇടുക്കി ജില്ലാ കമ്മിറ്റി മുന്നോട്ടുപോകുന്നത് . നെടുങ്കണ്ട കെഎം മാണി ഭവനിൽ വെച്ച് നടന്ന k s c ( m ) ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് ആകാശ് ഇടത്തി പറമ്പിൽ പ്രസിഡണ്ട് ഇകാര്യം അറിയിച്ചത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്നും നേതാക്കൾ പറഞ്ഞു. K s c (m ) udumbachola നിയോജകമണ്ഡലം പ്രസിഡണ്ട് അജിത്ത് അജജയകുമാറിനെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. K S C ( m ) സംസ്ഥാന ജനറൽ സെക്രട്ടറി റോഷൻ ചുമപ്പുങ്കൽ മുഖ്യപ്രഭാഷണം നടത്തി , k S c ( m ) ജില്ലാ ജനറൽ സെക്രട്ടറി അസ്റിൽ കുര്യാക്കോസ് , വൈസ് പ്രസിഡണ്ട് അലൻ പള്ളിവാതുക്കൽ തുടങ്ങിയവർ സംസാരിച്ചു.