ഇടുക്കിയുടെ അഭിമാനമായി ബ്രദേഴ്സ് വോളി ക്ലബ്
2023 ജൂൺ 3 തിയതി രൂപീകൃതമായ ബ്രദേഴ്സ് വോളി ക്ലബ് ഇടുക്കി, ജില്ലയിലെ വോളി ബോൾ മേഖലയിൽ ശ്രെദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു.
വോളി ബോൾ എന്ന കായിക വിനോദം, വളരെയധികം പ്രതിസന്ധി നേരിടുന്ന ഈ സമയം, നമ്മൾര ഏവരും ഉണർന്ന് പ്രവത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പുതിയ തലമുറ, വോളി ബോൾ എന്ന കായിക വിനോദത്തിൽ നിന്നകന്നുപോകുന്നു എന്നുള്ളത്, ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്.
ഈ പ്രതിസന്ധിക്ക് മാറ്റം വരാൻ BVC ഇടുക്കിയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കും എന്ന് കരുതുന്നു.
BVC ഇടുക്കിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ സഹായങ്ങൾ ലഭിക്കുന്നതിനു, മറ്റുള്ള പ്രവർത്തനങ്ങളുടെ സുഗമമായി നടത്തിപ്പിനും,വേണ്ടി കട്ടപ്പന ആസ്ഥാനമായി 1995 ലെ 12 ) മത് തിരുവിതാംകൂർ-കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മസംഘങ്ങൾ രജിസ്റ്റരാക്കൽ ആക്ട് അനുസരിച്ച് BROTHERS VOLLEY CLUB IDUKKI (BVC ) എന്ന പേരിൽ ടീ കൂട്ടായ്മ രജിസ്റ്റർ ചെയ്ത് സർക്കാർ അഫിലിയേഷൻ എടുത്ത വിവരം അറിയിക്കുന്നു(രജിസ്റ്റർ. നമ്പർ IDK/TC/345/2023). അതുപോലെ തന്നെ ജില്ലാ നെഹ്‌റു യുവ കേന്ദ്രം തൊടുപുഴയിലും രെജിസ്ട്രേഷൻ ലഭിച്ചു.(KSYWB/ YTHC/2023/2549).രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് താഴെ പറയുന്ന പ്രതിനിധികളെ, താത്കാലികമായി ചുമതല നൽകി.
രക്ഷാദികാരി ബോബൻ സേവിയർ ( തങ്കമണി )
പ്രസിഡന്റ്. മനോജ് നായർ( കല്ലാർ )
വൈസ് പ്രസിഡന്റ്. ജിബിൻ അറക്കൻ( വലിയ ത്തോവാള )
സെക്രട്ടറി.സുമിത്ത് മാത്യു
( കട്ടപ്പന )
ജോയിൻ സെക്രട്ടറി. അബിൻ ( പാറത്തോട് )
ട്രെഷർ. ജിജോ ജോർജ് (പൂപ്പാറ )
അകൗണ്ടന്റ്. ബിബിൻ ജോസഫ് ( വെള്ളയാംകുടി )
ഓഡിറ്റർ & അഡ്വൈസർ
അരുൺ സാബു ( തൊടുപുഴ )
സിറിൽ റെജി ( ചേറ്റുകുഴി )
നിലവിലെ BVC ഇടുക്കിയിലുള്ള എല്ലാം അംഗങ്ങൾക്കും, BVC ഇടുക്കിയുടെ സേവനം ഉപയോഗിക്കാൻ സാധിക്കു.
വരും കാലങ്ങളിൽ, സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിനാവശ്യമായ തീരുമാനങ്ങൾ, എല്ലാവരുടെയും അഭിപ്രായം മാനിച്ച് കൈക്കൊള്ളുന്നതായിരിക്കും.
നിലവിലെ ചുമതലകാരുടെ ആലോചനയിൽ BVC ഇടുക്കി ക്ലബിന് ബൈലോ തയ്യാറാകാനും സാധിച്ചു.
BVC ഇടുക്കി ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉദ്ഘാടനവും, താമസംവിന ക്രമീകരിക്കാനും തീരുമാനിച്ചു.
ഇടുക്കി ജില്ലയുടെ വോളിബോൾ ഉന്നമനത്തിന് നമുക്ക് ഏവർക്കും ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കാം