തൊടുപുഴ നഗരസഭ എം സി എഫ് സെന്ററിൽ ബെയിലിംഗ് മെഷീൻ പ്രവർത്തനമാരംഭിച്ചു
തൊടുപുഴ നഗരസഭ മെറ്റീരിയൽ കളക്ഷൻ സെന്ററിലെ (എം സി എഫ് ) ബെയിലിംഗ് മെഷീന്റെ പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ കരീം അധ്യക്ഷത വഹിച്ചു. നഗരസഭയിലെ ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ചശേഷം അമര്‍ത്തി കെട്ടുകളാക്കി മാറ്റുന്നതിനായാണ് ബെയിലിംഗ് മെഷീന്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ കൂടുതല്‍ അളവില്‍ പ്ലാസ്റ്റിക് തരംതിരിച്ച് റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് കയറ്റി വിടാന്‍ കഴിയും. ഗതാഗതചെലവ് ഇനത്തില്‍ വലിയൊരു തുക ലാഭിക്കുന്നതിനൊപ്പം പുനരുപയോഗവസ്തുക്കളിൽ നിന്ന് അധികവരുമാനം നേടുന്നതിനും സാധിക്കും.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജി രാജശേഖരൻ, വാർഡ് കൗൺസിലർമാരായ ടി എസ് രാജൻ, ജിതേഷ് സി, നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ എം മീരാൻ കുഞ്ഞ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.