കുണ്ടള വാലി എന്ന ഇടുക്കിയുടെ സ്വന്തം റയില്‍വെ
ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്‍ സംവിധാനമാണ് കുണ്ടള വാലിറെയില്‍വേ.പിന്നീട്2 അടി ( 610 എംഎം ) നാരോ-ഗേജ് റെയില്‍വേ ആയി ഇത് പരിവര്‍ത്തനം ചെയ്തു.ഇടുക്കി മൂന്നാറിലെ കുണ്ടള താഴ്‌വരയില്‍ നിര്‍മ്മിച്ച ഈ റെയില്‍പ്പാതയ്ക്ക് 35 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു.1902 മുതല്‍ 1924 വരെയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.
1902 ല്‍ നിര്‍മ്മിച്ച കുണ്ടള വാലി റെയില്‍വേ കേരളത്തിലെ കണ്ണൻ ദേവൻ കുന്നുകളിലെ മൂന്നാറിനും ടോപ്പ് സ്റ്റേഷനും ഇടയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തേയിലയും മറ്റ് സാധനങ്ങളും കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷുകാരാണ് ഈ റെയില്‍വേ നിര്‍മ്മിച്ചത്.
1924 -ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ കുണ്ടള വാലി റെയില്‍വേ പൂര്‍ണ്ണമായും നശിച്ചു, ഈ പാത പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.മൂന്നാറിലേക്കുള്ള യാത്രക്കാര്‍ക്ക് ഇന്നും അതിന്റെ അവശിഷ്ടങ്ങള്‍ കാണാൻ കഴിയും. പ്രധാന റെയില്‍വേ സ്റ്റേഷനായി പ്രവര്‍ത്തിച്ച കെട്ടിടം ഇന്ന് കണ്ണൻ ദേവൻ ഹില്‍സ് പ്ലാന്റേഷൻസ് കമ്ബനി പ്രൈവറ്റ് ലിമിറ്റഡിന്റെ (KDHP) (മുമ്ബ് ടാറ്റ ടീ) റീജിയണല്‍ ഓഫീസാണ്.
രാജ്യത്ത് ആദ്യമായി റെയില്‍വേ ലൈൻ ആരംഭിച്ച സ്ഥലങ്ങളിലൊന്നാണ് ഇടുക്കി. വിരോധാഭാസമെന്നു പറയട്ടെ, ഹില്‍സ്റ്റേഷനും അത് ഉള്‍പ്പെടുന്ന ജില്ലയായ ഇടുക്കിക്കും ഇന്നും റെയില്‍വേ കണക്ഷനില്ല.