അണ്‍ലോക്കിന് വേണ്ട മൂന്നിന മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കൊവിഡ് രണ്ടാം തരംഗത്തെ നേരിടുകയാണ്. ഇതോടെ പല സംസ്ഥാനങ്ങളും അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. ഡല്‍ഹിയും ഉത്തര്‍പ്രദേശും ഘട്ടം ഘട്ടമായി അണ്‍ലോക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. അണ്‍ലോക്കിന് വേണ്ട മൂന്നിന് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് ഐസിഎംആര്‍.
ഐസിഎംആര്‍ തലവന്‍ ആയ ഡോ.ബല്‍റാം ഭാര്‍ഗവ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ എത്തിയാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിടാമെന്ന് ഒരു നിര്‍ദേശമുണ്ട്. ഒരു ആഴ്ച്ച കാലയളവില്‍ ഇത് പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ഇതില്‍ വീഴ്ച് പാടില്ല. അപകട സാധ്യത കൂടുതല്‍ ഉള്ള ആളുകളില്‍ 70 ശതമാനത്തിന് മുകളില്‍ ആയിരിക്കണം വാക്സിനേഷന്,അല്ലെങ്കില്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിച്ച ശേഷം അണ്‍ലോക്കിന് തുടക്കം കുറിക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നത് മൂന്നാമത്തെ നിര്‍ദേശം. നിലവില്‍ ജില്ലകളെ അടിസ്ഥാനമാക്കിയാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍. ജില്ലകള്‍ക്ക് ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി അണ്‍ലോക്കിന് ആരംഭം കുറിക്കാം. എന്നാല്‍ ഘട്ടം ഘട്ടമായി മാത്രമേ അണ്‍ലോക്ക് പ്രക്രിയ നടപ്പാക്കാവു.