അയ്യപ്പൻകോവിൽ വെട്ടിക്കാലാപ്പടി – പാറേപ്പള്ളി റോഡ് തകർന്ന് യാത്ര ദുഷ്ക്കരം. അറ്റകുറ്റപണികൾ നടത്താതെ ഇരുട്ടിൽ തപ്പി അയ്യപ്പൻകോവിൽ പഞ്ചായത്ത്
മാട്ടുക്കട്ട മേരികുളം റോഡിന് ഇടയിൽ നിന്നും വെട്ടിക്കാലപ്പടിയിൽ നിന്നും അയ്യപ്പൻകോവിൽ പാറേപള്ളി റോഡ് തകർന്നു കിടക്കാൻ തുടങ്ങിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തിൽ വ്യപക പ്രധിക്ഷേതമാണ് ഉയരുന്നത് . റോഡ് പൊളിഞ്ഞ് വലിയ ഗർത്തങ്ങളാണ് രണ്ട് മൂന്ന് കിലോമീറ്ററിലധികം രൂപപ്പെട്ടിരിക്കുന്നത്…! റോഡിലെ ഗർത്തങ്ങൾ വാഹന യാത്രികർക്കും സ്കൂൾ വിദ്യാത്ഥികൾക്കും ഏറെ ദുരിതമാണ് സമ്മാനിക്കുന്നത് ..! കൂടാതേ വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷനുകൾ നൽകുന്നതിന് റോഡിന് നടുവിൽ കുത്തിപ്പൊളിച്ചതിന് ശേഷം കൃത്യമായ് കുഴി അടക്കാത്തതിനാൽ വലിയ ഗർത്തങ്ങളായ് രൂപപ്പെട്ടിരിക്കുന്നത്. ഇത് ടൂ വിലർ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നതായ് നാട്ടുകാർ പറയുന്നു. …! കൂടാതെ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മിക്ക പോക്കറ്റ് റോഡുകളുടെ അവസ്ഥയും ഏറെ ശോചനീയമാണ് …! കൂടാതെ ഈ റോഡിന്റ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കത്തതിൽ വ്യപക പ്രതിക്ഷേതമാണ് ഉയരുന്നത്… എന്നാൽ പഞ്ചായത്തിൽ ഫണ്ടിന്റ അപര്യാപ്തത ഉള്ളതിനാൽ അറ്റകുറ്റ പണികൾ ഉടനെ നടത്തനാവില്ല എന്ന മറുപടിയാണ് അയ്യപ്പൻകോവിൽ പഞ്ചയത്ത് അധികൃതർ നൽകുന്ന വിശദീകരണം