Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ചന്ദനത്തടി വാങ്ങാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇടുക്കിയിൽ പിടിയിലായത് ഏഴു പേർ. പിടികൂടിയത് 120 കിലോ ചന്ദനം
തൊടുപുഴയിൽ വിൽപനക്കായി സൂക്ഷിച്ച 120 കിലോ ചന്ദനത്തടി വനംവകുപ്പ് പിടികൂടി. ചന്ദനത്തടി വാങ്ങനെന്ന വ്യാജേന എത്തിയാണ് വനം വകുപ്പ് ഫ്ളയിങ്ങ് സ്ക്വാഡ് പ്രതികളെ പിടികൂടിയത്. തൊടുപുഴയ്ക്കടുത്ത് മുട്ടം ആൽപാറക്ക് സമീപം ജനിമോൻ ചാക്കോയുടെ വീട്ടിൽ നിന്നുമാണ് ചന്ദനത്തടികൾ വനം വകുപ്പ് പിടികൂടിയത്. ഇടപാടുകാരും വിൽപനക്കാരും ഇടനിലക്കാരും ഉൾപ്പടെ ഏഴ് പേരാണ് പിടിയിലായത്.വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശികളായ കുന്നേൽ ആന്റോ ആന്റണി, കുന്നേൽ കെ.എ ആന്റണി, കരോട്ടുമുറിയിൽ ബിനു ഏലിയാസ്, മുട്ടം സ്വദേശി കല്ലേൽ ജനിമോൻ ചാക്കോ, കാളിയാർ സ്വദേശി തെക്കേപ്പറമ്പിൽ ബേബി സാം, മേച്ചാൽ സ്വദേശികളായ കുന്നത്ത് മറ്റത്തിൽ സ്റ്റീഫൻ, ചെമ്പെട്ടിക്കൽ ഷൈജു ഷൈൻ എന്നിവരാണ് പിടിയിലായത്.