നാട്ടുവാര്‍ത്തകള്‍
റേഞ്ചില്ലാതെ എങ്ങനെ ഞങ്ങൾ പഠിക്കും?
വിദ്യാലയങ്ങൾ തുറന്നു. ക്ലാസുകൾ ഓൺലൈൻ വഴി. പക്ഷേ, മൊബൈലിന് റേഞ്ച് ഇല്ലെങ്കിൽ എങ്ങനെ ക്ലാസിൽ പങ്കെടുക്കും- ചോദിക്കുന്നത് വണ്ണപ്പുറം പഞ്ചായത്തിലെ ആദിവാസി കോളനിയായ പട്ടയക്കുടിയിലെ വിദ്യാർത്ഥികളാണ്.
ഓൺലൈൻ പഠനം രണ്ടാം വർഷം പിന്നിടുമ്പോഴും പട്ടയക്കുടി, ആനക്കുഴി, പുളിക്കത്തൊട്ടി, വഞ്ചിക്കൽ, ഇടത്തന പ്രദേശങ്ങളിലൊന്നും മൊബൈലിന് റേഞ്ച് കിട്ടുന്നില്ല. പഠിക്കണമെങ്കിൽ മരത്തിനു മുകളിലും പാറപ്പുറത്തുമൊക്കെ കയറി നിൽക്കണം. ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സമാകുന്ന മൊബൈൽ നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഊരുമൂപ്പൻ ജയരാജ്, പഞ്ചായത്തംഗം സന്ധ്യ റോബിൻ, എസ്.ടി. െപ്രാമോർട്ടർ മിനി മോഹൻ, സി.ഡി.എസ്. മെമ്പർ തങ്കമ്മ, ജോസഫ് കൊന്നക്കൽ, ജി.കണ്ണൻ എന്നിവർ ജില്ലാ കളക്ടർക്ക് പരാതി നൽകി.