ഹൈറേഞ്ചിൽ കാപ്പിക്കുരു വിളവെടുപ്പ് കാലം
കട്ടപ്പന, ഹൈറേഞ്ചിൽ കാപ്പിക്കുരു വിളവെടുപ്പിന് പാകമായി നിൽക്കുമ്പോഴും പ്രതികൂല കാലാവസ്ഥ യും വിലക്കുറവും വിളവെടുക്കാൻ തൊഴിലാളികളുമില്ലാതെ ദുരിതത്തിലായി കർഷകർ ഹൈറേഞ്ചിലെ ചെറുകിട കർഷകരുടെ മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു പഴുത്ത് വിളവെടുപ്പിന് പാകമായി, ചപ്പാത്ത് മാമ ല, ഉപ്പുതറ, കോഴിമല, കാഞ്ചിയാർ മേരികുളം, മാട്ടുക്കട്ട സ്വർണവിലാസം, സ്വരാജ് മേഖലകളിലാണ് കാ പ്പിക്കുരു വിളവെടുപ്പിന് പാകമായി കൊണ്ടിരിക്കുന്നത്.
തുടർച്ചയായ മഴയും പ്രതികൂല കാലാവസ്ഥയും മൂലം കാപ്പിക്കുരു പറിച്ചെടുക്കാൻ കഴിയാത്ത സാഹചര്യ മാണ്. കുരു പറിച്ചെടുത്താലും തുടർച്ചയായി നല്ല വെയിൽ ലഭിച്ചാലേ ഉണക്കാനാവൂ. ഇല്ലെങ്കിൽ പൂപ്പൽ ബാധിച്ചു അഴുകിപ്പോകും. ഇതിനൊപ്പം കാപ്പിക്കുരുവിന്റെ വിലയിടിവും വിളവെടുക്കാൻ ആവശ്യത്തിന് – തൊഴിലാളികളെ ലഭിക്കാത്തതും മൂലം കർഷകർ വിഷമത്തിലാണ്. മിക്ക കാപ്പിത്തോട്ടങ്ങളിലും കുരു പഴു ത്തുചുവന്ന് കുലകളായി കിടക്കുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ കുരു പറിച്ചെടുത്തില്ലെങ്കിൽ പക്ഷി കളും വവ്വാലുകളും അണ്ണാനും ഇത് ആഹാരമാക്കുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കും.
കാപ്പിക്കുരുവിന്റെ വില ഇടിഞ്ഞതാണ് കർഷകരെ എറെ ദുരിതത്തിലാക്കിയത് കാപ്പി പരിപ്പിന് കിലോഗ്രാ മിന് 140 രൂപയാണ് ലഭിക്കുന്നത്. കാപ്പി പരിപ്പിനു (റോബസ്റ്റ്) കിലോഗ്രാമിന് 240 രൂപയാണ് ലഭിക്കുന്നത്. കുരുവിനു കിലോക്ക് കുറഞ്ഞത് 250 രൂപയും 500 രൂപയും വില ലഭിച്ചെങ്കിലേ കൃഷി ആദായകരമാകൂ. വ ർഷങ്ങൾക്ക് മുമ്പ് കുരുവിന് കിലോഗ്രാമിന് 260 രൂപ വന്നശേഷം വില ക്രമേണ താഴ്ന്ന് ഇപ്പോഴത്തെ വില യിൽ എത്തുകയായിരുന്നു. ഒരവസരത്തിൽ വില 80രൂപ വരെ താഴ്ന്നത് കർഷകരിൽ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു.