കേരള സ്റ്റേറ്റ് സർവീസ് പെർഷനേഴ്സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന സസ്ട്രഷറിക്ക് മുന്നിൽ സത്യാഗ്രഹം നടത്തി
പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമാശ്വാസത്തിന്റെയും കുടിശ്ശിക ഒറ്റ തവണയായി ലഭ്യമാക്കുക, ക്ഷാമാശ്വാസ ഗന്ധുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷൻ ഉത്സവ ബത്തയായി അനുവദിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, ശമ്പള പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപിക്കുക, പി. എഫ്. ആർ. ഡി. എ നിയമം പ്രതിജ് ചെയ്യുക മെഡിസിപ്പ് അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കട്ടപ്പന സബ് ട്രഷറിക്കു മുമ്പിൽ സത്യാഗ്രഹ സമരം നടത്തിയത്.
നഗരസഭ വൈസ് ചെയർമാൻ ജോയ് ആ നിത്തോട്ടം സമരം ഉദ്ഘാടനം ചെയ്തു.
KSSPU കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് ടോമി കൂത്രപ്പള്ളി അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് കെ കെ സുകുമാരൻ , ബ്ലോക്ക് സെക്രട്ടറി കെ വി വിശ്വനാഥൻ, കെ ശശിധരൻ , റ്റി. തങ്കപ്പൻ , വി.ജിസുകുമാരൻ , ലീലാമ്മ ഗോപിനാഥ് , ടി കെ വാസു, ടി.വി സാവിത്രി തുടങ്ങിയവർ സംസാരിച്ചു