Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലം സ്വദേശി മനോജ് ഗോപിയെ ജനതാദൾ(എസ്) എറണാകുളം ജില്ലാ ഉപാദ്ധ്യക്ഷനായി നോമിനേറ്റ് ചെയ്തു

കോതമംഗലം സ്വദേശി മനോജ് ഗോപിയെ ജനതാദൾ(എസ്) എറണാകുളം ജില്ലാ ഉപാദ്ധ്യക്ഷനായി നോമിനേറ്റ് ചെയ്തു. എച്ച്.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉപദേശക സമിതി അംഗം, എച്ച്.എം.എസ്. അഫിലിയേറ്റഡ് നിരവധി കാറ്റഗറിക്കൽ തൊഴിലാളി സംഘടനകളുടെ സംസ്ഥാന ഭാരവാഹിത്വം വഹിച്ചു വരുന്നു. ജില്ലാ പ്രസിഡന്റ് ജബാർ തച്ചിയിലിന്റെ അദ്ധ്യക്ഷതയിൽ എറണാകുളത്ത് നടന്ന ജെ.ഡി.എസ്. ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജിന്റെ സാന്നിദ്ധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്.













































































